Latest News

'എന്റെ കാല്‍ പിടിക്കാനാവില്ലെന്ന് രജനീകാന്ത് പറഞ്ഞു'; വെളിപ്പെടുത്തലുമായി ശോഭന

Malayalilife
'എന്റെ കാല്‍ പിടിക്കാനാവില്ലെന്ന് രജനീകാന്ത് പറഞ്ഞു'; വെളിപ്പെടുത്തലുമായി ശോഭന

തെന്നിന്ത്യന്‍ സിനിമപ്രേമികളുടെ പ്രിയങ്കരിയായ  നടിയാണ് ശോഭന. സിനിമ വിട്ട് നിൽക്കുന്ന  താരത്തിന് ഇപ്പോഴും ആരാധകരുടെ കാര്യത്തിൽ  കുറവൊന്നുമില്ല.  ശോഭന തമിഴിലേയും മലയാളത്തിലേയും സൂപ്പര്‍ സംവിധായകര്‍ക്കും നായകര്‍ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ രജനീകാന്തിനൊപ്പമുള്ള രസകരമായ ഒരു ഓര്‍മയെ കുറിച്ച് തുറന്ന് പറയുകയാണ് താരം.   തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രജനീകാന്ത് കാലുപിടിച്ചതു കൊണ്ട് തനിക്കുവന്ന ഭീഷണിയെക്കുറിച്ചാണ് താരം മനസ്സ്‌  തുറന്നത്.

രജനീകാന്ത് ശോഭനയുടെ കാലുപിടിക്കുന്നത് ശിവ എന്ന ചിത്രത്തിലാണ് . അത് വേണ്ട എന്ന നിലപാടിലായിരുന്നു സംവിധായകന്‍ ഈ രം​ഗത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ തന്നെ  രജനി. എന്നാല്‍ അതിന് കാരണം എന്താണെന്ന് തനിക്ക് പിന്നീടാണ് മനസിലായത് എന്നാണ് ഇപ്പോൾ ശോഭന പറയുന്നത്.

'ശിവ എന്ന ചിത്രത്തില്‍ രജനികാന്ത് എന്റെ കാലുപിടിക്കുന്ന സീന്‍ ഉണ്ടായിരുന്നു. രജനികാന്ത് ആ സീന്‍ വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ സംവിധായകന്‍ രജനിയെ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി അത് ചെയ്യിച്ചു. രജനിക്ക് കാലു പിടിക്കുന്നതില്‍ പ്രശ്നമുണ്ടായിട്ടല്ല. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അത് ഇഷ്ടമാകില്ല.

അതുകൊണ്ടാണ് അദ്ദേഹം അത് മാറ്റണമെന്ന് പറഞ്ഞത്. ആ ചിത്രം ഇറങ്ങിയതിന് ശേഷം ശേഷം കുറേ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. തലെെവര്‍ എന്തിന് നിങ്ങളുടെ കാല്‍ പിടിക്കണം- എന്നൊക്കെയായിരുന്നു സന്ദേശം. അപ്പോള്‍ എനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണം. വളരെ നല്ല വ്യക്തിയാണ് രജനി. അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള ആര്‍ക്കും മറിച്ചൊരു അഭിപ്രായം പറയാന്‍ കഴിയില്ല'- ശോഭന വ്യക്തമാക്കി.

Read more topics: # Shobhana words about rajanikanth
Shobhana words about rajanikanth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES