ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ഗ്രേ മാനിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ നെറ്റ്ഫ്ലിക്സാണ് പുറത്ത് വിട്ടത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ ധനുഷിനെ കാണാത്തതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയരുന്നു.
ഒടുവില്‍ ധനുഷിന്റെ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു
റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇവരുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പുറത്ത് വിട്ടത്. റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, അന ഡെ ആര്‍മസ് എന്നിവരുടെ കാരക്റ്റര്‍ പോസ്റ്ററുകളാണ് ആദ്യം പുറത്തുവിട്ടത്.
റയാന്‍ ഗോസ്ലിങ്ങിനെ ദ അണ്‍ കാച്ചബിള്‍ എന്നാണ് വിശേഷിപ്പിച്ചത്. ക്യാപ്റ്റന്‍ അമേരിക്കയായി തിളങ്ങിയ ക്രിസ് ഇവാന്‍സിനെ ദ അണ്‍ സ്റ്റോപ്പബിള്‍ എന്നും അനയെ അണ്‍ ട്രേയ്സബിള്‍ എന്നുമാണ് പോസ്റ്ററില്‍ വിശേഷിപ്പിച്ചിരുന്നത്.
ചിത്രത്തിലുള്ള ധനുഷിനെ പോസ്റ്റര്‍ സീരീസില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ ആരാധകര്‍ തങ്ങളുടെ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്. പോസ്റ്ററുകള്‍ക്ക് കമന്റായി ധനുഷ് എവിടെയെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചു. ഇതോടെയാണ് മൂന്നുമണിക്കൂറുകള്‍ക്ക് ശേഷം ധനുഷിന്റെ പോസ്റ്റര്‍ എത്തിയത്. ലീതല്‍ ഫോഴ്സ് എന്നായിരുന്നു താരത്തിന്റെ വിശേഷണം.