പ്രിയപ്പെട്ട സുഹൃത്തേ നിങ്ങൾ തരുന്ന ഒരു ഷെയർ ആയിരിക്കും എൻറെ ജീവിതം മാറ്റിമറിക്കുന്നത്
സമയം ഉണ്ടെങ്കിൽ ഈ വീഡിയോ ദയവായി കാണുക ഇഷ്ടമായാൽ ഒരു ഷെയർ ചിലപ്പോൾ ആ ഷെയർ ആയിരിക്കും എൻറെ ജീവിത വഴിത്തിരിവ്.ഇങ്ങനെ ഒരു ടാഗ് ലൈനുമായി വന്ന ഒരു സിനിമ പ്രാന്തന്റെ ഷോർട്ട് ഫിലിം വമ്പൻ ഹിറ്റിലേക്ക്.
മനോഹര ക്വാറന്റൈൻ ദിനങ്ങൾ ഒരു ഉത്തമ പുരുഷൻ കോറന്റൈനിൽ പോകുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ?വളരെ രസകരമായ ചോദ്യം അല്ലേ ഈ കൊറോണ കാലത്ത് കണ്ടതിൽ തികച്ചും വ്യത്യസ്തമായ ഒരു ഷോർട്ട് ഫിലിം തന്നെയാണ് ഇത്.കോറന്റൈനിൽ പോകുന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത മുഹൂർത്തങ്ങളാണ് എന്നാണ് ഇതിൽ സംവിധായകൻ പറയുന്നു കോറന്റൈനിൽ ദിനങ്ങളെ വളരെ പോസിറ്റീവായി കണ്ട ഒരു ഷോർട്ട് ഫിലിം ആണ് ഇത് അതുതന്നെയാണ് ഇതിൻറെ വിജയം.
പണ്ട് സ്കൂളിൽ ബാക്ക് ബെഞ്ചിലിരുന്ന് പഠിച്ച നാലു കൂട്ടുകാർ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഇരുന്നുകൊണ്ട് സംസാരിക്കുന്നതാണ് ഈ സിനിമ പക്ഷേ ഈ സിനിമയിലൂടെ സ്നേഹബന്ധവും നമ്മുടെ സമൂഹത്തിൽ നടക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളും വളരെ നിഷ്കളങ്കമായും നല്ല റിയലിസ്റ്റിക് മൂഡിലേക്ക് കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞു
നാലു കഥാപാത്രങ്ങൾ ആണുള്ളത് പക്ഷേ അത് ഒരാൾ ആണ് അഭിനയിച്ചതെന്ന് ഒരിക്കലും പറയാൻ പോലും കഴിയില്ല വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാൻ ഷോർട്ട് ഫിലിം സംവിധായകനും നടനുമായ പ്രശസ്ത ഫോട്ടോഗ്രാഫർ അരുൺ സോളിന്ന് കഴിഞ്ഞു .ഇതിൻറെ കഥയും സംഭാഷണവും ക്യാമറയും സംവിധാനവും മേക്കപ്പും എഡിറ്റിങ്ങും സൗണ്ടും നിർമ്മാണവും പിന്നെ നാല് കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്തു കൈയ്യടി നേടിയിരിക്കുന്നു ഈ കൊച്ചു കലാകാരൻ.