Latest News

ഇന്ദ്രന്‍സിന്റെ വേറിട്ട ലുക്കുമായി തീ ട്രെയ്ലര്‍; ആക്ഷനും പ്രണയത്തിനും പ്രാധാന്യം നല്കിയൊരുങ്ങുന്ന ചിത്രമെന്ന് സൂചന

Malayalilife
ഇന്ദ്രന്‍സിന്റെ വേറിട്ട ലുക്കുമായി തീ ട്രെയ്ലര്‍; ആക്ഷനും പ്രണയത്തിനും പ്രാധാന്യം നല്കിയൊരുങ്ങുന്ന ചിത്രമെന്ന് സൂചന

ന്ദ്രന്‍സ്, നവാഗതനായ മുഹമ്മദ് മുഹസിന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്ത തീയുടെ ട്രെയ്‌ലറാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വ്യത്യസ്ത ഗെറ്റപ്പില്‍ ഇന്ദ്രന്‍സ് എത്തുന്ന ഈ ചിത്രം ആക്ഷനും പ്രണയത്തിനും സംഗീതത്തിനുമെല്ലാം പ്രാധാന്യം നല്കിയൊരുക്കിയ ഒരു ചിത്രമാണെന്നാണ് ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്.

ഇന്ദ്രന്‍സ്, മുഹാസിന്‍ എന്നിവര്‍ക്കൊപ്പം സാഗര, പ്രേം കുമാര്‍, വിനു മോഹന്‍, രമേശ് പിഷാരടി, റിതേഷ്, നാസര്‍ മാനു, അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവയും ഇതിലെ ഗാനങ്ങള്‍ക്ക് വരികള്‍ രചിച്ചതും സംവിധായകന്‍ തന്നെയാണ്.

റെജു ജോസഫ്, അനില്‍ വി നാഗേന്ദ്രന്‍, അഞ്ചല്‍ ഉദയകുമാര്‍ എന്നിവര്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തില്‍ ഉണ്ണി മേനോന്‍, നിമിഷ സലിം, സോണിയ ആമോദ, കെ എസ് പ്രിയ, ശുഭ രഘുനാഥ്, റെജു ജോസഫ്, പി കെ മേദിനി, സി ജെ കുട്ടപ്പന്‍, കലാഭവന്‍ സാബു, രജി കെ പാപ്പു

ശ്രീകാന്ത്, ആര്‍ കെ രാമദാസ്, മണക്കാട് ഗോപന്‍, അരിസ്റ്റോ സുരേഷ്, ഉല്ലാസ പന്തളം, കുമാരി വരലക്ഷ്മി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വിശാരദ് ക്രീയേഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ തീ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.

Thee Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES