കമല്‍ഹാസന്റെ വിക്രത്തിലെ ആദ്യ ഗാനം 'പത്തലെ പത്തലെ' റിലീസായി; കമല്‍ഹാസന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ട്രെന്റിങില്‍ മൂന്നാമത്; കുത്തുപാട്ടുകളുടെ ഹിറ്റ് ചാര്‍ട്ടിലേക്കു എത്തുന്ന ഗാനം കേള്‍ക്കാം

Malayalilife
കമല്‍ഹാസന്റെ വിക്രത്തിലെ ആദ്യ ഗാനം 'പത്തലെ പത്തലെ' റിലീസായി; കമല്‍ഹാസന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ട്രെന്റിങില്‍ മൂന്നാമത്; കുത്തുപാട്ടുകളുടെ ഹിറ്റ് ചാര്‍ട്ടിലേക്കു എത്തുന്ന ഗാനം കേള്‍ക്കാം

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകന്‍ കമല്‍ഹാസന്റെ വിക്രം സിനിമയിലെ ആദ്യ ഗാനം റിലീസായി. അനിരുദ്ധിന്റെ സംഗീതത്തില്‍ ഒരുങ്ങിയിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കമല്‍ഹാസന്‍ തന്നെയാണ്.

കുത്തുപാട്ടുകളുടെ ഹിറ്റ് ചാര്‍ട്ടിലേക്കു ഒരു പാട്ടു കൂടി സംഭാവന നല്‍കിയിരിക്കുകയാണ് അനിരുദ്ധ്. ''മുതുമുശ്ശന്‍ മുതല്‍ ഇങ്ങോട്ട് എത്രയെത്ര കഴിവുള്ള പ്രതിഭകള്‍ ജീവിച്ച കുടുംബമാണ് അനിരുദ്ധിന്റേതെന്നും പൂര്‍വ്വികരുടെ പാത പിന്തുടരുന്ന അനിരുദ്ധ് അതിഗംഭീര സംഗീതസംവിധായകനാണെന്നും'' കമല്‍ ഹസന്‍ ട്വിറ്ററില്‍ കുറിച്ചു. വിക്രം സിനിമ ചിത്രം ജൂണ്‍ 3 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ ട്രെയിലര്‍ റിലീസ്  മെയ് 15 ന്, ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രൗഢഗംഭീരഇവന്റില്‍  റിലീസ് ചെയ്യും.

കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എന്നതിനുമപ്പുറം ഫാന്‍ ബോയ് ആയ സംവിധായകന്‍ ഒരുക്കിവച്ചിരിക്കുന്ന ദൃശ്യ വിസ്മയം കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. കമല്‍ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്.വിക്രം സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഓ ടി ടി റൈറ്റ്‌സിലൂടെ നൂറു കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഫ്‌ലാഷ് ബാക് കഥക്കായി നടന്‍ കമല്‍ ഹാസന്‍ മുപ്പതു വയസ്സുകാരനായി എത്തുന്ന രംഗങ്ങള്‍ ഉണ്ടാകുമെന്നു നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ  നിര്‍മ്മാണം.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ഡിസ്‌നി. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്‌സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് മഗേഷ് ബാലസുബ്രഹ്‌മണ്യം, സന്തോഷ് കൃഷ്ണന്‍, സത്യ, വെങ്കി, വിഷ്ണു ഇടവന്‍, മദ്രാസ് ലോഗി വിഘ്‌നേഷ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍. 

VIKRAM – Pathala Pathala Lyric

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES