വിജയ് നായകനായി എത്തുന്ന വാരിസും അജിത്ത് നായകനായി എത്തുന്ന തുനിവും പൊങ്കല്‍ റിലീസുകളായി ഇന്ന് തിയേറ്ററിലെത്തിയിരിക്കുകയാണ്.വംശി പൈഡിപ്പള്ളി സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം'വാരിസ്'. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തിനായി താരങ്ങള്‍ വാങ്ങിയ പ്രതിഫലമാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
വിജയ്, രശ്മിക മന്ദാന, എസ് ജെ സൂര്യ, സംഗീത, സംയുക്ത കാര്‍ത്തിക്, ശരത്കുമാര്‍, ഷാം, പ്രകാശ് രാജ്, ജയസുധ, യോഗി ബാബു, ശ്രീകാന്ത് മേഖ, ഖുശ്ബു, പ്രഭു എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. സിനമയക്കായി ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത് രശ്മികയും വിജയുമാണ്. 4 കോടി രൂപയാണ് നടിയുടെ പ്രതിഫലം. വിജയ് വാരിസിനായി കൈപ്പറ്റിയത് 110കോടി എന്നാണ് റിപ്പോര്‍ട്ട്.
തെന്നിന്ത്യയിലെ മറ്റൊരു ശ്രദ്ധേയ നടനാണ് പ്രകാശ് രാജ്. നടന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. 50 ലക്ഷമാണ് പ്രഭു സിനിമയ്ക്കായി വാങ്ങിയ തുക. തെന്നിന്ത്യന്‍ നടി ജയസുധയുടെ പ്രതിഫലം 75 ലക്ഷമാണ്.
തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ സിനിമയ്ക്ക് 105 കോടി രൂപയാണ് വിജയ് പ്രതിഫലം കൈപ്പറ്റിയത. ഇതിന് പുറമേ ചിത്രത്തിന്റെ ജി എസ് ടി ടാക്സായി 19 കോടി രൂപയും വാങ്ങിയിട്ടുണ്ട്. 200 കോടിയാണ് വാരിസിന്റെ ആകെ ബഡ്ജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ പകുതിയിലേറെയും വിജയ്യുടെ പ്രതിഫലത്തിനായാണ് ചെലവഴിച്ചിരിക്കുന്നത്. വിജയ്യുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തുകയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദിയിലും ചിത്രം ഒരുക്കിയിട്ടുണ്ട്. വംശി പൈഡപ്പള്ളിയാണ് വാരിസിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.വിജയ്യുടെ ആദ്യ തെലുങ്ക് ചിത്രവും.
വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. എസ് തമന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇപ്പോള്‍തന്നെ സൂപ്പര്‍ ഹിറ്റുകളാണ്. നടന്‍ ചിമ്പു ആലപിക്കുന്ന ഗാനം വാരിസിന്റെ ഹൈലൈറ്റായിരിക്കും. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മ്മാണം.