Latest News

വിജയ് ലോകേഷ് കനകരാജ് ചിത്രത്തിലെ വില്ലന്‍ വേഷം വിശാല്‍ ചോദിച്ച് വാങ്ങിയോ? അടുപ്പിച്ച് ചിത്രങ്ങളുടെ പരാജയവും നിര്‍മ്മാണകമ്പനിയുടെ സാമ്പത്തിക ബാധ്യതയും നടനെ ബാധിച്ചെന്നും അഭ്യൂഹം

Malayalilife
 വിജയ് ലോകേഷ് കനകരാജ് ചിത്രത്തിലെ വില്ലന്‍ വേഷം വിശാല്‍ ചോദിച്ച് വാങ്ങിയോ? അടുപ്പിച്ച് ചിത്രങ്ങളുടെ പരാജയവും നിര്‍മ്മാണകമ്പനിയുടെ സാമ്പത്തിക ബാധ്യതയും നടനെ ബാധിച്ചെന്നും അഭ്യൂഹം

വിജയ് ലോകേഷ് കനകരാജ് ചിത്രത്തിലെ വില്ലന്‍ വേഷം വിശാല്‍ ചോദിച്ച് വാങ്ങിയതെന്ന റിപ്പോര്‍ട്ട്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ കഥാപാത്രത്തിന്റെ മികവനിക്കാള്‍ ഉപരി വലിയ പ്രതിഫലം എന്ന പ്രലോഭനമാണ് വിശാല്‍ വേഷം ചോദിച്ച് വാങ്ങാന്‍ കാരണമായി വാര്‍ത്ത വരുന്നത്.അങ്ങനെയെങ്കില്‍ അര്‍ജുന് പകരക്കാരനായിട്ടായിരിക്കും 'ദളപതി 67' ല്‍ വിശാല്‍ എത്തുക. 

അടുത്തിടെ നായകനായ സിനിമകളും സ്വന്തം നിര്‍മ്മാണക്കമ്പനിയായ വിശാല്‍ പ്രൊഡക്ഷന്‍സിന്റെ ചിത്രവും പരാജയമായത് വിശാലിനെ ബാധിച്ചിട്ടുണ്ട്. തന്റെ പ്രൊഡക്ഷനില്‍ വന്ന ചിത്രത്തിന്റെ തകര്‍ച്ച വന്‍ കടബാധ്യതകളിലേക്കാണ് താരത്തെ തള്ളി വിട്ടത്. ഒപ്പം താരത്തിന്റെ പിതാവിന്റെ ഗ്രാനൈറ്റ് ഫാക്ടറിയും തകര്‍ച്ചയുടെ വക്കിലാണത്രേ. ഈ ബാധ്യതകളൊക്കെയും മാറ്റിയെടുക്കാനായാണ് ഉയര്‍ന്ന പ്രതിഫലം വാങ്ങി 'ദളപതി 67' ല്‍ വിശാല്‍ ഭാഗമാകുക. 

വിജയ്യെ നേരില്‍ കണ്ട് വിശാല്‍ അവസരം ചോദിക്കുകയായിരുന്നുവെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു.എന്നാല്‍ ഇതൊക്കെ ഗോസിപ്പുകള്‍ മാത്രമാണെന്നും താരം ചിത്രത്തിലുണ്ടോ എന്നത് തീരുമാനിക്കപ്പെട്ടിട്ടില്ലെന്നും മറ്റു ചിലര്‍ വാദിക്കുന്നു.

വിക്രമിനുശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമായതുകൊണ്ടുതന്നെ ഇന്നുവരെ ഒരു ചലച്ചിത്രത്തിനും നേടാന്‍ കഴിയാത്ത പ്രീപബ്ലിസിറ്റിയാണ് ദളപതി 67 നേടിയെടുത്തത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയപ്പെടുന്നത് പ്രതിനായകന്മാരായി ആറ് പേര്‍ അഭിനയിക്കുന്നുവെന്നാണ് 

Vishal to join the Thalapathy 67

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES