അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവായും ഒപ്പത്തിലെ മീനാക്ഷിയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ബാലതാരമാണ് മീനാക്ഷി. തുടക്കത്തില്‍ തന്നെ മലയാളത്തിലെ മുന്‍നിര നായകന്‍ന്മാര്‍ക്കൊപ്പം അഭിനയിച്ച താരം ടോപ് സിംഗര്‍ പരിപാടിയില്‍ അവതാരകയായും എത്തുണ്ട്. താരം ഇപ്പോള്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയാണ്.
അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു ആയി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീനാക്ഷി. ലാലേട്ടനൊപ്പം ഒപ്പത്തിലും ശ്രദ്ധേയ അഭിനയമാണ് താരം കാഴ്ച വച്ചത്. ആല്‍ബത്തിലൂടെയാണ് മീനാക്ഷി ആദ്യം വെളളിത്തിരയിലേക്ക് എത്തിയത്. ആദ്യ സിനിമ ഫഹദ് ഫാസിലിനൊപ്പമുളള വണ്‍ ബൈ ടു എന്ന ചിത്രമാണ്.
ലാലേട്ടനൊപ്പവും അമര്‍ അക്കബര്‍ അന്താണിയില്‍ പൃഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ എന്നീ മൂവര്‍ക്കൊപ്പവുമുളള അഭിനയം വളരെ രസകരമായിരുന്നുവെന്ന് മീനാക്ഷി പറഞ്ഞിരുന്നു. ടോപ് സിംഗര്‍ എന്ന പരിപാടിയില്‍ അവതാരകയായും മീനാക്ഷി എത്തുന്നുണ്ട്. ഇപ്പോള്‍ താന്‍ കളരി അഭ്യസിക്കാന്‍ ആരംഭിച്ചു എന്ന വാര്‍ത്ത പങ്കുവച്ച് തന്റെ ചിത്രവും താരം പങ്കുവച്ചിരിക്കയാണ്. കളരി വിളക്ക് തെളിഞ്ഞതാണേ എന്ന കുറിച്ചുകൊണ്ടാണ് താരം കളരി പഠിക്കാന്‍ എത്തിയിരിക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് മീനൂട്ടിക്ക് ആശംസകളറിയിച്ച് എത്തിയിരിക്കുന്നത്.
മുന്‍പ് അമര്‍ അകബര്‍ അന്തോണി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ ഒരു അനുഭവത്തെക്കുറിച്ചും താരം പങ്കുവച്ചിരുന്നു. നാലിലോ അഞ്ചിലോ പഠിക്കുമ്പോഴായിരുന്നു അമര്‍ അക്ബര്‍ അന്തോണിയില്‍ അഭിനയിക്കുന്നത്. അന്ന് സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണ സമയത്ത് അത് യഥാര്‍ത്ഥത്തില്‍ ഉളള കാനയാണെന്നും അതിലേക്ക് എടുത്ത് ഇടുവാണെന്നും പറഞ്ഞ് സെറ്റിലെ ചേട്ടന്മാര്‍ പറഞ്ഞെന്നും പറ്റിച്ചെന്നും അത് കേട്ട് തനിക്ക് പേടിയായെന്നും മീനാക്ഷി പറഞ്ഞു.