Latest News

വൃത്തിയും ആകര്‍ഷണീയവുമായ വസ്ത്രധാരണം; സമയം കിട്ടിയാല്‍ മൂന്നുനേരവും വിസ്തരിച്ചുള്ള സ്നാനം;ശബ്ദമുയര്‍ത്താതെയുള്ള സംഭാഷണം;സുരേഷ് ഗോപിയില്‍ കണ്ട മൂന്ന് സവിശേഷതകള്‍ പങ്ക് വച്ച് നടന്‍ മോഹന്‍ ജോസ് പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

Malayalilife
 വൃത്തിയും ആകര്‍ഷണീയവുമായ വസ്ത്രധാരണം; സമയം കിട്ടിയാല്‍ മൂന്നുനേരവും വിസ്തരിച്ചുള്ള സ്നാനം;ശബ്ദമുയര്‍ത്താതെയുള്ള സംഭാഷണം;സുരേഷ് ഗോപിയില്‍ കണ്ട മൂന്ന് സവിശേഷതകള്‍ പങ്ക് വച്ച് നടന്‍ മോഹന്‍ ജോസ് പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

മോഹന്‍ജോസ് എന്ന നടന്‍ മലയാള സിനിമകളില്‍ കൂടുതലും വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ വ്യക്തിയാണ്. ചാമരം എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമയിലെത്തുന്നത്. പിന്നീട് പല ചിത്രങ്ങളിലും ചെറുതും വലുതുമായ പല വേഷങ്ങളും ഇദ്ദേഹം അവതരിപ്പിച്ചു. വ്യത്യസ്തമായ വേഷങ്ങളിലും ഇദ്ദേഹം പല ചിത്രങ്ങളിലും അഭിനയിച്ചു.

രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, ന്യൂഡല്‍ഹി, അപ്പു, ഇന്ദ്രജാലം, ഏയ് ഓട്ടോ, ലേലം, കൊച്ചി രാജാവ്, ചെസ്, ക്രേസി ഗോപാലന്‍, രൗദ്രം, ചട്ടമ്പിനാട് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങളിലെത്തി.ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറയുകയാണ് ഇദ്ദേഹം. സുരേഷ് ഗോപിയില്‍ തന്നെ ആകര്‍ഷിച്ച മൂന്ന് കാര്യങ്ങളെക്കുറിച്ചും ഇദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഇദ്ദേഹം ഇത് പങ്കുവെച്ചത്. ആ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

ഫേസ്ബുക്ക് പോസ്റ്റ്

'രാജാവിന്റെ മകന്റെ' ചിത്രീകരണ സമയം. ആദ്യാവസാനം, ഏകദേശം ഒരു മാസത്തോളം സുരേഷ്ഗോപിയുമായി കലൂര്‍ 'കല്‍പ്പകാ ടൂറിസ്റ് കോംപ്ലക്സില്‍ (ഇന്നത്തെ PVS ഹോസ്പിറ്റല്‍) ഒരേ റൂമില്‍ ഒരുമിച്ചു കഴിഞ്ഞ നാളുകള്‍, പതിറ്റാണ്ടുകള്‍ക്കു ശേഷവും ഹരിതാഭവര്‍ണ്ണമായി മായാതെ നില്ക്കുന്നു.

എന്നെ ആകര്‍ഷിച്ച സുരേഷ് ഗോപിയുടെ എടുത്തുപറയേണ്ട സവിശേഷത ശുചിത്വത്തിലുള്ള നിഷ്‌ക്കര്‍ഷതയായിരുന്നു. വൃത്തിയും ആകര്‍ഷണീയവുമായ വസ്ത്രധാരണം, സമയം കിട്ടിയാല്‍ മൂന്നുനേരവും വിസ്തരിച്ചുള്ള സ്നാനം,ശബ്ദമുയര്‍ത്താതെയുള്ള സംഭാഷണം എന്നത്യാദി ഗുണങ്ങളാല്‍ പ്രശോഭിതന്‍. അന്നേ ആര്‍ദ്രഹൃദയനും ധനവ്യയത്തില്‍ ഉദാരനുമായിരുന്നു. ഇന്നും ആ സ്വഭാവവിശേഷങ്ങള്‍ അതേപടി തുടരുന്നത് ശ്രേഷ്ഠം, ശ്രേയസ്‌ക്കരം എന്നുതന്നെ പറയാം!

actor mohaN jose FB post about suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES