Latest News

ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്; വിവാഹ ശേഷമാണ് കൂടുതൽ അവസരങ്ങൾ വന്നത്; തുറന്ന് പറഞ്ഞ് നടി പ്രിയ മണി

Malayalilife
ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്; വിവാഹ ശേഷമാണ് കൂടുതൽ അവസരങ്ങൾ വന്നത്; തുറന്ന് പറഞ്ഞ് നടി പ്രിയ മണി

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് പ്രിയ മണി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരം ആരാധകർക്കായി സമ്മാനിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ എല്ലാകാര്യത്തിലും ഭര്‍ത്താവ് മുസ്തഫയുടെ അഭിപ്രായം താന്‍ തേടാറുണ്ടെന്നും ഡ്രെസ്സ് ധരിക്കാന്‍ വരെ അതുണ്ടെന്നും നടി ഒരു മാധ്യമത്തിൽ നൽകിയ ആഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തു.

ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ ഇഷ്ടമുണ്ട് എന്ന് പറയുകയുള്ളൂ, ഇല്ലെങ്കില്‍ ഇല്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഏതെങ്കിലും ഡ്രസ്സ് ഇടുമ്പോഴും അദ്ദേഹത്തോട് അഭിപ്രായം ചോദിയ്ക്കും. അല്ലെങ്കില്‍ ഫോട്ടോയില്‍ എല്ലാം കണ്ടാല്‍, ‘എന്താ ഇത് ഇങ്ങനെ ഡ്രസ്സ് ചെയ്തിരിയ്ക്കുന്നത്. കുറച്ച് നല്ലോണം ഡ്രസ്സ് ധരിച്ചുകൂടെ. നീ നന്നായി ഡ്രസ്സ് ധരിച്ചാലാണ് എനിക്കും നല്ല അഭിമാനം തോന്നുന്നത്’ എന്നൊക്കെ പറയും.

ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്. തിരഞ്ഞെടുക്കുന്ന സിനിമകളില്‍ സംതൃപ്തയാണ്. ഭാഗ്യം എന്ന് പറയട്ടെ, അഭിമാനത്തോടെ എനിക്ക് പറയാന്‍ സാധിയ്ക്കും, എന്റെ കല്യാണത്തിന് ശേഷമാണ് എനിക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നു തുടങ്ങിയത്.

actress priya mani words about career and husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES