Latest News

ഇളയവള്‍ക്ക് കുറച്ച് ഡ്രെസ്സിംഗ് സെന്‍സാവാം...; അഹാനയും സഹോദരിമാരും ഒന്നിച്ചുള്ള ഡാന്‍സ് വീഡിയോയുടെ അടിയില്‍ മോശം കമന്റുമായി ആരാധകന്‍; മനസ് ശുദ്ദീകരിക്കാന്‍ നിങ്ങള്‍ ഒന്ന് ശ്രമിച്ച് നോക്കൂ... അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നല്ലൊരു മനുഷ്യനായി മാറാന്‍ സാധിക്കുമെന്ന  മറുപടി നല്‍കി അഹാന

Malayalilife
 ഇളയവള്‍ക്ക് കുറച്ച് ഡ്രെസ്സിംഗ് സെന്‍സാവാം...; അഹാനയും സഹോദരിമാരും ഒന്നിച്ചുള്ള ഡാന്‍സ് വീഡിയോയുടെ അടിയില്‍ മോശം കമന്റുമായി ആരാധകന്‍; മനസ് ശുദ്ദീകരിക്കാന്‍ നിങ്ങള്‍ ഒന്ന് ശ്രമിച്ച് നോക്കൂ... അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നല്ലൊരു മനുഷ്യനായി മാറാന്‍ സാധിക്കുമെന്ന  മറുപടി നല്‍കി അഹാന

ടന്‍ കൃഷ്ണ കുമാറും കുടുംബവും മലയാളികള്‍ക്ക് ഏറെ വേണ്ടപ്പെട്ടവരാണ്
നടന്റെ ഭാര്യയും മക്കളുമടക്കം സോഷ്യല്‍മീഡിയയല്‍ സജീവമാണ്. എല്ലാവരും തങ്ങളുടെ വിശേഷങ്ങളും യാത്രകളുമൊക്കെ ആരാധകര്‍ക്കായി പങ്ക് വക്കാറുണ്ട്. അടുത്തിടെ നടന്റെ ഭാര്യയും മക്കളും സിംഗപ്പൂരിലേക്ക് നടത്തിയ യാത്രയും ചിത്രങ്ങളും സോഷ്യല്‍മീഡയയിലൂടെ പുറത്ത് വിട്ടിരുന്നു.

എന്നാല്‍ സിംഗപ്പൂരിലെ അവധി ആഘോഷത്തിനിടെ താര കുടുംബം പങ്കുവെച്ച ഡാന്‍സ് വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റും അതിന് അഹാന നല്കിയ മറുപടിയുമാണ്  ശ്രദ്ധേയമാകുന്നത്. അഹാനയുടെ ഇളയ സഹോദരിയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയായിരുന്നു കമന്റ്.

'ഇളയവള്‍ക്ക് കുറച്ച് ഡ്രെസ്സിങ് സെന്‍സാവാം, എന്തിനാണ് എല്ലാം കാണിച്ച് ആ കുട്ടി വസ്ത്രം ധരിക്കുന്നത് എന്നായിരുന്നു കമന്റ് ചെയ്തത്. അതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് അഹാന കുറിച്ചത് ഇങ്ങനെയാണ്.

നിങ്ങളൊരു ഡിസപ്പോയിന്‍മെന്റാണ്. നിങ്ങളുടെ സ്‌നേഹം എനിക്ക് ആവശ്യമില്ല. നിങ്ങള്‍ക്ക് ഞാനൊരു ഫ്രീ അഡൈ്വസ് തരാം... മനസ് ശുദ്ദീകരിക്കാന്‍ നിങ്ങള്‍ ഒന്ന് ശ്രമിച്ച് നോക്കൂ... അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നല്ലൊരു മനുഷ്യനായി മാറാന്‍ സാധിച്ചേക്കുമെന്നാണ് അഹാന മറുപടിയായി കുറിച്ചത്.

സിന്ധു കൃഷ്ണ കുമാറാണ് താരത്തിന്റെ ഭാര്യ. ഇരുവര്‍ക്കും നാല് പെണ്‍മക്കളാണുള്ളത്. അതില്‍ മൂന്ന് പേരും ഇതിനോടകം സിനിമയില്‍ അരങ്ങേറി കഴിഞ്ഞു. അച്ഛന്റെ വഴിയെ ആദ്യം സിനിമയിലേക്ക് എത്തിയത് മൂത്ത മകള്‍ അഹാന കൃഷ്ണയായിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്‌സായിരുന്നു ആദ്യ സിനിമ.അതും പത്തൊമ്പത് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു അഹാന സിനിമയിലേക്ക് എത്തിയത്. പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു.

അഹാനയ്ക്ക് താഴെ മൂന്ന് സഹോദരിമാരാണുള്ളത്. അതില്‍ താരത്തിന്റെ രണ്ടാമത്തെ അനിയത്തി ഇഷാനി വണ്‍ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയിരുന്നു. ചെറിയ കഥാപാത്രമാണെങ്കിലും ഇഷാനി കിട്ടിയ വേഷം മികച്ചതാക്കി.അഹാനയുടെ ഏറ്റവും ഇളയ സഹോദരി ഹന്‍സിക അഹാന നായികയായ ലൂക്കയിലൂടെയാണ് ബാലതാരമായി അരങ്ങേറിയത്. ചിത്രത്തില്‍ അഹാനയുടെ ചെറുപ്പകാലമാണ് ഹന്‍സിക അവതരിപ്പിച്ചത്. ലൂക്ക അഹാനയുടെയും ഹന്‍സികയ്ക്കും ഒരു ബ്രെക്കിങ് തന്നെ ആയിരുന്നു.

Read more topics: # അഹാന കൃഷ്ണ
ahaana krishna reacted to hate comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES