ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്യ്ത് . ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് 'അമ്മു'. ഐശ്വര്യ ലക്ഷ്മിയുടെ കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത് . ഇപ്പോള്‍ ഇതാ 'അമ്മു'വിന്റെ റിലീസ് പ്രഖ്യാപിച്ച് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് .
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലൊരുങ്ങുന്ന ചിത്രംഒക്ടോബര്‍ 19 ന് ഒടിടിയില്‍ റിലീസ് ചെയ്യും. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കുമാരിയാണ് ഐശ്വര്യ ലക്ഷ്മിയുടേതായി മലയാളത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. നിര്‍മ്മല്‍ സഹദേവന്‍ ആണ് സംവിധാനം. നിര്‍മല്‍ സഹദേവനും സച്ചിന്‍ രാംദാസും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.