ബിഗ് ബ്രദറിലെ മോഹന്‍ലാലിനും ഷൈലോക്കിലെ മമ്മൂട്ടിക്കും നടുവില്‍ കമലയിലെ അജു വര്‍ഗ്ഗീസ്. മലയാള സിനിമയിലെ ബിഗ് എം'സ് എന്നറിയപ്പെടുന്ന സൂപ്പര്‍താരങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും നടുവില്‍ തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ പതിച്ചതിന്റെ ചിത്രം ഷെയര്‍ ചെയ്ത് സെല്‍ഫ് ട്രോളുമായി അജു വര്‍ഗ്ഗീസ്.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത കമലയുടെ ടീസറും ട്രെയിലറും പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല എന്ന ടൈറ്റില്‍ കഥാപാത്രമായി രുഹാനി ശര്‍മ്മയാണ്. ഷഹനാദ് ജലാല്‍ ആണ് ക്യാമറ. നിഗൂഢത നിലനിര്‍ത്തിയാണ് സിനിമയുടെ ട്രെയിലര്‍. അജു വര്‍ഗ്ഗീസ് ആദ്യമായി നായകകഥാപാത്രമാകുന്ന ചിത്രവുമാണ് കമല.