കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേ നേടാറുണ്ട്. ഇപ്പോളിതാ മൂന്നാറില്‍ നിന്നുള്ള ഫോട്ടോ ഷൂട്ട് ചിത്രവും അടിക്കുറിപ്പും ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
സ്ഥിരമായി യാത്രകള്‍ ചെയ്യാറുള്ള അമേയ, യാത്രയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.കണ്ടാല്‍ ചിരി വരുന്ന ക്യാപ്ഷനുകള്‍ക്കൊപ്പം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അമേയയെ 'ക്യാപ്ഷന്‍ റാണി' എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ഇക്കുറിയും യാത്രയുടെ ചിത്രവും അടിക്കുറിപ്പും തന്നെയാണ് ശ്രദ്ധയാകുന്നത്.
ജസ്റ്റ് എന്‍ജോയ് ഈച്ച് മൊമന്റ് മഴയെത്തും മുന്‍പേ....(എന്‍.ബി.). അങ്ങനെ എന്‍ജോയ് ചെയ്യുമ്പോള്‍ പാന്റ്‌സിടാന്‍ ശ്രദ്ധിക്കുക. എന്നാണ് അമേയ ചിത്രത്തിനൊപ്പം കുറിച്ചത്. അമല്‍ എന്‍. ആര്‍. ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മലയാളത്തിലാണ് അമേയ അടിക്കുറിപ്പ് നല്‍കുക.
തിരുവനന്തപുരം സ്വദേശിയായ അമേയ മോഡലിങ്ങിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിപ്പെടുന്നത്. 2017ല്‍ പുറത്തിറങ്ങിയ ആട് 2 ആണ് അമേയയുടെ ആദ്യ ചിത്രം. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും അമേയ അഭിനയിച്ചിട്ടുണ്ട്. ഒരു പഴയ ബോംബ് കഥ, തിമിരം, വോള്‍ഫ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.