സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയം പങ്കുവച്ച ചിത്രം വന്നതിന് ശേഷം ഇരുവരുടെയും വിശേഷങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഇപ്പോഴിതാ മകള്‍ക്കും ഗോപി സുന്ദറിനും ഒപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
ഗോപീസുന്ദറിന്റെ പിറന്നാള്‍ ദിനമായ ഇന്നലെ ക്ഷേത്രത്തിലെത്തിയതാണ് ഇവര്‍. ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് അമൃത ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് ശേഷമാണ് പുതിയ ചിത്രവും പങ്ക് വച്ചത്. ഏറ്റവും റൊമാന്റിക്ക് ആയ ഒരു ഫോട്ടോയ്ക്ക് ഒപ്പമാണ് അമൃത ജന്മദിനം ആശംസിച്ച് എത്തിയിരിയ്ക്കുന്നത്. 'ഒരായിരം പിറന്നാള്‍ ആശംസകള്‍' എന്നതിനൊപ്പം 'എന്റെ സ്വന്തം' എന്ന് എഴുതി ഗോപി സുന്ദറിനെയും ടാഗ് ചെയ്തുകൊണ്ടാണ് ഗായികയുടെ പോസ്റ്റ്.
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതത്തെ ട്രോള്‍ ചെയ്തുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. ഭാര്യ പ്രിയയുമായുള്ള വിവാഹ മോചനം നടക്കാത്ത സാഹചര്യത്തിലും ഇത് ഗോപി സുന്ദറിന്റെ രണ്ടാമത്തെ പ്രണയ ബന്ധമാണ്. പത്ത് വര്‍ഷത്തോളം അഭയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആയിരുന്നു ഗോപി സുന്ദര്‍. പ്രിയയുമായുള്ള ദാമ്പത്യത്തിന് ഇടയിലായിരുന്നു അഭയയുമായി ഗോപി സുന്ദര്‍ അടുക്കുന്നത്. വിവാഹ മോചനം ഇപ്പോഴും കോടതി പരഗണനയില്‍ ഇരിക്കവെ അഭയയുമായി വേര്‍പിരിഞ്ഞ ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലാവുകയായിരുന്നു.കല്യാണം കഴിഞ്ഞോ എന്നും ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ എന്നും കമന്റുകള്‍ ഉണ്ട്.