Latest News

മുപ്പത് വര്‍ഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പില്‍ നടന്ന ഒരു രഹസ്യമോതിരം മാറല്‍; ജയറാമും പാര്‍വ്വതിയും മോതിരം കൈമാറുന്ന ചിത്രം പുറത്ത് വിട്ട്‌ പത്മരാജന്റെ മകന്‍; പൊന്നിയന്‍ സെല്‍വനിലെ ജയറാമിന്റെ അഭിനയത്തെ അഭിനന്ദിച്ച് പങ്ക് വച്ച കുറിപ്പും ജയറാം നല്കിയ മറുപടിയും ശ്രദ്ധ നേടുമ്പോള്‍

Malayalilife
 മുപ്പത് വര്‍ഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പില്‍ നടന്ന ഒരു രഹസ്യമോതിരം മാറല്‍; ജയറാമും പാര്‍വ്വതിയും മോതിരം കൈമാറുന്ന ചിത്രം പുറത്ത് വിട്ട്‌  പത്മരാജന്റെ മകന്‍; പൊന്നിയന്‍ സെല്‍വനിലെ ജയറാമിന്റെ അഭിനയത്തെ അഭിനന്ദിച്ച് പങ്ക് വച്ച കുറിപ്പും ജയറാം നല്കിയ  മറുപടിയും ശ്രദ്ധ നേടുമ്പോള്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ശ്രദ്ധ നേടിയ താരമാണ് ജയറാം. പത്മരാജനായിരുന്നു അപരനിലൂടെയായി ജയറാമിനെ ആദ്യമായി നായകനാക്കിയത്. നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് അദ്ദേഹത്തിന് ലഭിച്ചത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ച അദ്ദേഹം പൊന്നിയിന്‍ സെല്‍വനിലെ അഭിനയത്തിലൂടെ വീണ്ടും താരമായി മാറുകയാണ്. ഇപ്പോളിത പത്മരാജന്റെ മകന്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

വിവാഹിതാരാകുന്നതിന് മുമ്പ് പത്മരാജന്റെ ചിത്രത്തിന് മുന്നില്‍ നിന്ന് രഹസ്യമായി മോതിരം കൈമാറുന്ന ജയറാമിന്റെയും പാര്‍വതിയുടെയും ചിത്രം ആണ് പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ പുറത്ത് വിട്ടത്.'പൊന്നിയിന്‍ സെല്‍വന്‍' ചിത്രത്തിലെ ജയറാമിന്റെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ട് അനന്ത പത്മനാഭന്‍ പങ്കുവച്ച പോസ്റ്റിനൊപ്പമാണ് ചിത്രം ഉള്ളത്. 

പത്മനാഭന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തിനൊപ്പമായിരുന്നു ഈ അപൂര്‍വ ചിത്രം പങ്കുവച്ചത്. തന്റെ അഭിനയത്തെ പ്രശംസിച്ച അനന്തപത്മനാഭന് ജയറാം നല്‍കിയ മറുപടി സന്ദേശവും ഇതിനൊപ്പമുണ്ട്.

അനന്ത പത്മനാഭന്റെ ശബ്ദ സന്ദേശത്തിന്റെ പൂര്‍ണരൂപം:

''നമസ്‌കാരം അണ്ണാ, ഞാന്‍ കഴിഞ്ഞ ആഴ്ച പൊന്നിയിന്‍ സെല്‍വന്‍ കണ്ടിരുന്നു. പടവും ഗംഭീരം, അസല്‍ പെര്‍ഫോമന്‍സ്. നമ്പി എന്ന് പറയുന്നത് ശരിക്കു പറഞ്ഞാല്‍ മാര്‍ത്താണ്ഡവര്‍മ്മയിലെ ഭ്രാന്തന്‍ ചാന്നാന്റെ ഒരു കോമിക് വേര്‍ഷനാണ്. ആ കഥാപാത്രം വരുന്ന ഏരിയയെ അങ്ങ് പ്രകാശമാനമാക്കുകയാണ്. അതുവരെയുണ്ടാകുന്ന മൂഡ് മുഴുവന്‍ മാറ്റി ലൈറ്റര്‍ മൂഡിലേക്കു കൊണ്ടുവന്നത് നമ്പിയുടെ പ്രകടനമാണ്. എത്രപേര്‍ അത് തിരിച്ചറിഞ്ഞെന്ന് അറിയില്ല. കാര്‍ത്തി ഹ്യൂമര്‍ ചെയ്യുന്നുണ്ടെങ്കിലും അതില്‍ നമ്മള്‍ കണ്ടിട്ടുള്ള ബോഡി ലാംഗ്വേജ് തന്നെയാണ്. പക്ഷേ നമ്പി ചെയ്യുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. സമീപകാലത്തുള്ള കോമിക് ബോഡി ലാംഗ്വേജ് വളരെ ശ്രദ്ധാപൂര്‍വം മാറ്റി വച്ചിരിക്കുന്നു. 

സാധാരണ എല്ലാത്തിലും 'ഹേ' എന്ന് പറഞ്ഞു ഞെട്ടുക, തോള് ഉയര്‍ത്തുക അങ്ങനെയൊക്കെയുള്ള സാധനങ്ങള്‍ ഇതില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് ചെയ്തിട്ടുള്ളത്. എനിക്ക് തോന്നുന്നു വലിയൊരു റിസേര്‍ച് ഇതിനു പിന്നിലുണ്ടെന്ന്. ഒരുപക്ഷേ പഴയ തമിഴ് പടങ്ങള്‍ കണ്ടിട്ടോ അല്ലെങ്കില്‍ മനോധര്‍മ്മം കൊണ്ട് ചെയ്തതോ ആകാം. എന്തായാലും അതിഗംഭീരമായി. ഇങ്ങനെയൊരു വേഷം ചെയ്യുമ്പോള്‍ പെട്ടെന്ന് അതിനാടകീയതയിലേക്ക് വന്നേക്കാം. അത് ഒട്ടും വരാതെ കറക്റ്റ് ബാലന്‍സ് ആയിട്ടുണ്ട്. ഞാന്‍ മലയാളത്തിലാണ് കണ്ടത്. തമിഴ് ഡബ്ബിങ് മലയാളത്തില്‍ കാണുമ്പോള്‍ നമുക്ക് മടുക്കും. പക്ഷേ ഇത് അങ്ങനെ തോന്നുന്നതേയില്ല. ഞാനും മകനുമൊക്കെ പോയി കണ്ടപ്പോള്‍ അവന്‍ ഇരുന്നു ചിരിക്കുകയായിരുന്നു. 

അതിഗംഭീരമായ അഭിനയം. എനിക്ക് തോന്നുന്നു തെന്നാലിക്ക് ശേഷം ഇപ്പോഴാണ് തമിഴില്‍ ഇങ്ങനെ ഒരു മുഴുനീള ഹാസ്യ കഥാപാത്രം ചെയ്യുന്നതെന്ന്. പടം അസല്‍ ആയിട്ടുണ്ട് ഇതാണ് ബ്രഹ്മാണ്ഡം. ബ്രഹ്മാണ്ഡം ആകണമെങ്കില്‍ ഒരു ക്ലാസ് വേണം ചുമ്മാ ബാഹുബലി, ആര്‍ആര്‍ആര്‍, കെജിഎഫ് അതുപോരാ. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അസ്സല്‍ വര്‍ക്ക്. ശരിക്കും ഒരു തൃശൂര്‍ പൂരം കണ്ടതിന്റെ ഫീല്‍ ഉണ്ട്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു. എന്താണ് നമ്പി, അയാള്‍ ഇപ്പോഴും ഒരു പ്രഹേളിക ആണല്ലോ. അയാള്‍ അവധൂതനാണോ, ദൈവത്തിന്റെ പ്രതിപുരുഷനാണോ എന്നറിയാന്‍ കാത്തിരിക്കുകയാണ്. എത്രയും പെട്ടെന്ന് അടുത്തതു വരട്ടെ. വളരെ വളരെ ഗംഭീരമായിരുന്നു''. 


ജയറാമിന്റെ മറുപടി:

നന്ദി പപ്പന്‍. ഞാന്‍ ഒരു സിനിമ ചെയ്തിട്ട് പഴ്സനല്‍ ആയി എന്നെ വിളിച്ച ആളുകളുടെ ലിസ്റ്റ് എടുത്താല്‍ ഞെട്ടിപ്പോകും. രജനികാന്ത് തൊട്ട് ഇങ്ങോട്ട്, അല്ലെങ്കില്‍ മറ്റു ഭാഷകളില്‍നിന്ന് നിത്യേന അഭിനന്ദനങ്ങള്‍ വരികയാണ്. എന്റെ വീട്ടില്‍ ഇത്രയും ബൊക്കെയും പൂക്കളും ഇന്നേവരെ ഇങ്ങനെ കൊടുത്തയച്ചിട്ടില്ല. നമ്പി ആഴത്തില്‍ ജനങ്ങളിലേക്ക് എത്തി. പപ്പന്‍ പറഞ്ഞതു ശരിയാണ് ഞാന്‍ കുറെ ഹോംവര്‍ക് ചെയ്തിട്ടാണ് ചെയ്തത്. ഇത് ആ ബുക്കിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇതിനു മുന്‍പ് നാടകമായി ചെയ്തപ്പോഴുമെല്ലാം വന്തിയത്തേവന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുന്ന കഥാപാത്രമാണ് ആഴ്വാര്‍കടിയന്‍ നമ്പി. അയാള്‍ സ്‌പൈ ആണ്, അയാള്‍ ടെറര്‍ ആണ്. അയാള്‍ ടെറര്‍ ആണെന്ന് കാണിക്കുന്ന വളരെ മനോഹരമായ ഒരു സീന്‍ ഉണ്ടായിരുന്നു. 

പൊന്നിയിന്‍ സെല്‍വനില്‍ ആഴ്വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്. ശരീരഭാരം വര്‍ദ്ധിപ്പിച്ച് കുടുമയൊക്കെ വച്ചുള്ള ജയറാമിന്റെ മേക്കോവറും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ഏറെ പ്രധാനമുള്ള കഥാപാത്രമാണ് ജയറാമിന്റെ നമ്പി. അതേസമയം, പൊന്നിയിന്‍ സെല്‍വന്‍ ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.

 


 

anantha padmanabhan fb post about jayaram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES