Latest News

ഒറ്റയ്ക്കിരുന്ന് പൂക്കളമിട്ട് ജയറാം; സദ്യയൊരുക്കി പാര്‍വതി; സഹായിയായി മരുമകള്‍; വീഡിയോ കോളില്‍ ചക്കിയും; ചക്കിയില്ലാത്തതിന്റെ സങ്കടം മറച്ച് ജയറാമും പാര്‍വതിയും; താരകുടുംബത്തിന്റെ ഓണവിശേഷം

Malayalilife
ഒറ്റയ്ക്കിരുന്ന് പൂക്കളമിട്ട് ജയറാം; സദ്യയൊരുക്കി പാര്‍വതി; സഹായിയായി മരുമകള്‍; വീഡിയോ കോളില്‍ ചക്കിയും; ചക്കിയില്ലാത്തതിന്റെ സങ്കടം മറച്ച് ജയറാമും പാര്‍വതിയും; താരകുടുംബത്തിന്റെ ഓണവിശേഷം

കഴിഞ്ഞ വര്‍ഷമാണ് നടന്‍ ജയറാമിന്റെ പൂക്കളമിടല്‍ വീഡിയോ ആദ്യമായി ശ്രദ്ധ നേടിയത്. മകള്‍ മാളവികയുടെ വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണം കൂടിയായതിനാല്‍ അതിഗംഭീരമാക്കിയ ആഘോഷത്തിന്റെ വീഡിയോകളെല്ലാം പിന്നാലെ എത്തുകയും ചെയ്തു. ഇപ്പോഴിതാ, മകന്റെ വിവാഹം കഴിഞ്ഞുള്ള ആദ്യ ഓണവും ഗംഭീരമാക്കിയ ജയറാമിന്റെയും കുടുംബത്തിന്റെയും വീഡിയോകളാണ് ശ്രദ്ധ നേടുന്നത്. പതിവുപോലെ തന്നെ ഇക്കുറിയും ജയറാം തനിച്ചു തന്നെയാണ് വലിയ പൂക്കളമൊരുക്കിയത്. മുറ്റത്ത് വലിയ കളം വരച്ച് തലേദിവസമേ ഒരുക്കിവച്ച പൂക്കള്‍ അതിമനോഹരമായി തന്നെയാണ് ജയറാം പൂക്കളമിട്ട് ഒരുക്കിയത്. അവസാനം ഫ്രഷ്നെസിനായി പൂക്കള്‍ക്ക് മുകളില്‍ വെള്ളം സ്്രേപ ചെയ്യുന്ന നടനേയും വീഡിയോകളില്‍ കാണാം. എല്ലാം ഒരുക്കി കഴിഞ്ഞ് ഓണത്തപ്പനെ വെക്കുന്നതും കുളിച്ചു വസ്ത്രം മാറി വന്നശേഷം എല്ലാവരും നില്‍ക്കെ പാര്‍വതി ഓണത്തപ്പനെ ഒരുക്കുന്നതും പാര്‍വതിയുടെ അമ്മയും കുറച്ചു കുട്ടികളും ആഘോഷത്തിലുണ്ട്. ശേഷം ഒരുമിച്ചിരുന്നാണ് എല്ലാവരും സദ്യയുണ്ടത്. സദ്യയുണ്ണുന്ന കണ്ണനും താരിണിയ്ക്കും നടുവില്‍ സന്തോഷത്തോടെ നില്‍ക്കുന്ന ജയറാമിനെയും കാണാം.

സെലിബ്രേറ്റികളുടെ ഓണവിശേഷങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധനേടിയത് നടന്‍ ജയറാമിന്റെയും കുടുംബത്തിന്റേയും ഓണാഘോഷം തന്നെയാണ്. ഇക്കുറി മാളവികയും ഭര്‍ത്താവ് നവീനും യുകെയിലേക്ക് തിരിച്ചതിനാല്‍ തന്നെ അവരില്ലാത്തതിന്റെ സങ്കടവും തെളിച്ചക്കുറവും താരകുടുംബത്തിന്റെ മുഖത്ത് കാണാം. കഴിഞ്ഞ തവണ മാളവികയുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണമായതിനാല്‍ തന്നെ പാലക്കാട് നിന്നും നവീന്റെ വീട്ടുകാരും ചെന്നൈയിലെ ജയറാമിന്റെ വീട്ടിലേക്ക് ഓണം ആഘോഷിക്കാന്‍ എത്തിയിരുന്നു. തലേന്ന് തന്നെ കാളിദാസിനെ വിട്ട് കിലോക്കണക്കിന് പൂവാണ് ജയറാം വീട്ടിലെത്തിച്ചത്. തുടര്‍ന്ന് അതിരാവിലെ തന്നെ പൂവിടാനും തുടങ്ങിയ മക്കളും മരുമക്കളും ഭാര്യയും കുടുംബക്കാരുമെല്ലാം എഴുന്നേറ്റു വരും മുന്നേ് പൂക്കളമിടാന്‍ തുടങ്ങിയ ജയറാം എല്ലാം ചെയ്തത് തനിച്ചാണ്. പൂക്കള്‍ നല്‍കി ഒരു സഹായി അവസാന മിനിറ്റുകളില്‍ ഒപ്പം നിന്നുവെന്നതൊഴിച്ചാല്‍ കളം വരച്ചതും പൂവിറുത്തതും എല്ലാം ജയറാം തനിച്ചായിരുന്നു.

സാധാരണ എല്ലാ താരങ്ങളും സെറ്റുമുണ്ടും ഷര്‍ട്ടുമിട്ട് വന്ന് ഓണം ആശംസിക്കുമ്പോള്‍ മലയാളികളുടെ പ്രിയതാരം ജയറാം ചെയ്തത് ഒറ്റക്കൊരു പൂക്കളമിട്ട് ആശംസകള്‍ അറിയിക്കുകയായിരുന്നു. താരം തന്നെയാണ് പൂക്കളം ഇടുന്നതിന്റെ ഫുള്‍ വിഡിയോ സോഷ്യല്‍ മിഡിയ വഴി പങ്കുവച്ചത്. തലയിലൊരു കെട്ടുകെട്ടി മുണ്ടും ഷര്‍ട്ടുമിട്ട് അത്തപൂക്കളം മുഴുവനും പൂര്‍ത്തിയാക്കിയ താരം ഒടുവില്‍ മുണ്ടുടുത്ത് കുടുംബത്തിനൊപ്പം നില്‍ക്കുന്നതും വീഡിയോയിലുണ്ട്. മാത്രമല്ല, ഓണത്തപ്പനെ ഒരുക്കി വരവേല്‍ക്കുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പുള്ള ഓണത്തിനാണ് തരിണിയെ ആദ്യമായി ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. അതേസമയം, മുന്തിരികളര്‍ സാരിയുടുത്താണ് മാളവിക ഓണമാഘോഷിക്കാന്‍ എത്തിയത്. പച്ച ബോര്‍ഡറുള്ള സെറ്റു സാരിയില്‍ പാര്‍വ്വതിയും. എല്ലാവര്‍ക്കുമായി തനിനാടന്‍ സദ്യയും ഒരുക്കിയിരുന്നു.

jayaram parvathy onam celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES