Latest News

നവാഗതരായ സംവിധായകര്‍ക്കും മുകളില്‍ നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്; മനസില്‍ സ്‌നേഹവും അഭിമാനവും നിറയുന്നു; പതിനെട്ടാം പടി ചിത്രത്തേയേും ശഹ്കര്‍രാമകൃഷ്ണനെയും അഭിനന്ദിച്ച് അനൂപ് മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് 

Malayalilife
നവാഗതരായ സംവിധായകര്‍ക്കും മുകളില്‍ നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്; മനസില്‍ സ്‌നേഹവും അഭിമാനവും നിറയുന്നു; പതിനെട്ടാം പടി ചിത്രത്തേയേും ശഹ്കര്‍രാമകൃഷ്ണനെയും അഭിനന്ദിച്ച് അനൂപ് മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് 

മൈ സ്റ്റോറിക്ക് ശേഷം തിരക്കഥ എഴുതി ശഹ്കര്‍മാകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് പതിനെട്ടാംപടി. ചിത്രം തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണം ഏറ്റുവാങ്ങിയാണ് മുന്നേറുന്നത്. ചിത്രത്തെ കുറിച്ച് വികാരാധീനനായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. 
ഈ ചിത്രമെടുക്കാന്‍ ശങ്കര്‍ അനുഭവിച്ച വേദനയും ശകാരങ്ങളുമെല്ലാം താന്‍ നേരിട്ടു കണ്ടിട്ടുള്ളതാണെന്നും എന്നാല്‍ അതിനെയെല്ലാം മറികടന്ന് പുതിയ സംവിധായകര്‍ക്കു മുന്നില്‍ പ്രചോദനമാവുകയാണ് ശങ്കര്‍ രാമകൃഷ്ണന്‍ എന്ന സംവിധായകന്‍ എന്നും അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


''പതിനെട്ടാംപടി കണ്ടു.. അതിരറ്റ സിനിമാനുഭവമാണ്... ഓരോ ചെറിയ അംശവും എനിക്കിഷ്ടപ്പെട്ടു.. ശങ്കര്‍ രാമകൃഷ്ണന്‍.. പ്രിയപ്പെട്ട ശങ്കൂ.. ഇന്നത്തെ ദിവസം നിന്റേതാണ്.. മലയാളത്തിലെ തന്നെ മികച്ച ചിത്രങ്ങളെടുത്താല്‍ അതിലൊന്നാകുമിത്.. ഈ ചിത്രമെടുക്കാന്‍ നീ നേരിട്ട വേദനയും അനുഭവിച്ച ഹീനമായ താഴ്ത്തിക്കെട്ടലുകളും ശകാരങ്ങളും ഞാന്‍ കണ്ടിട്ടുള്ളതാണ്.

പുതിയ സിനിമാമോഹികള്‍ക്കും നവാഗതരായ സംവിധായകര്‍ക്കും മുകളില്‍ നീ പ്രചോദനമായി ഉയര്‍ന്നു നില്‍ക്കുകയാണ്. എത്ര ബൃഹത്തായ പരിശ്രമം.. എത്ര ഭംഗിയായി നിര്‍വഹിച്ചു.. നിങ്ങള്‍ ഓരോരുത്തരും ഈ സിനിമ കാണണം, ഈ കലര്‍പ്പില്ലാത്ത സിനിമാസംവിധായകന് കൂടുതല്‍ കരുത്താര്‍ന്ന ചിറകുകള്‍ നല്‍കണം.. മനസില്‍ സ്‌നേഹവും അഭിമാനവും നിറയുന്നു..''- അനൂപ് മേനോന്‍ കുറിച്ചു.

കേരള കഫേയിലെ ഐലന്റ് എക്‌സ്‌പ്രെസ് എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാംപടി. പുതുമുഖങ്ങള്‍ക്കൊപ്പം മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്. അഹാന കൃഷ്ണകുമാറാണ് നായികമാരില്‍ ഒരാള്‍. എ.കെ.കാഷിഫ് സംഗീതവും സുദീപ് എളമണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ആഗസ്റ്റ് സിനിമ ആണ് നിര്‍മ്മാണം.

anoop menon wished pathinettampadi team

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES