Latest News

അനുഷ്‌ക ശര്‍മ്മയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് മറ്റ് ചിത്രങ്ങളില്‍ ചേര്‍ത്ത് ട്രോളന്മാര്‍; എഡിറ്റ് ചെയ്ത ഫോട്ടോകള്‍ എത്തിയിരിക്കുന്നത് നടി എല്ലായിടത്തും ഉണ്ടെന്ന് പറഞ്ഞുകൊണ്ട് ; നടിയുടെ ചിത്രം വിഎല്‍സി പ്ലെയറിന്റെ ഐക്കണ്‍ പോലുണ്ടെന്ന് പറഞ്ഞ് മറ്റുചിലര്‍ ;അനുഷ്‌കയുടെ ബിക്കിനി ചിത്രത്തിന് ട്രോളോട് ട്രോള്‍..

Malayalilife
അനുഷ്‌ക ശര്‍മ്മയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് മറ്റ് ചിത്രങ്ങളില്‍ ചേര്‍ത്ത് ട്രോളന്മാര്‍; എഡിറ്റ് ചെയ്ത ഫോട്ടോകള്‍ എത്തിയിരിക്കുന്നത് നടി എല്ലായിടത്തും ഉണ്ടെന്ന് പറഞ്ഞുകൊണ്ട്  ; നടിയുടെ ചിത്രം വിഎല്‍സി പ്ലെയറിന്റെ ഐക്കണ്‍ പോലുണ്ടെന്ന് പറഞ്ഞ് മറ്റുചിലര്‍ ;അനുഷ്‌കയുടെ ബിക്കിനി ചിത്രത്തിന് ട്രോളോട് ട്രോള്‍..

ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള നായികമാരില്‍ ഒരാളാണ് അനുഷ്‌ക ശര്‍മ്മ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരം അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടായിരുന്നു ബോളിവുഡില്‍ തിളങ്ങിയിരുന്നത്. വിരാട് കോഹ്ലിയുമായുളള വിവാഹ ശേഷവും അനുഷ്‌ക സിനിമകളില്‍ സജീവമായിരുന്നു. അഭിനേതാവിനു പുറമെ നിര്‍മ്മാണ മേഖലയിലും നടി തുടക്കം കുറിച്ചിരുന്നു. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്.

കഴിഞ്ഞ ദിവസം അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ബിക്കിനി ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.  സൂര്യന്‍ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുവെന്ന് കുറിച്ചുകൊണ്ടായിരുന്നു അനുഷ്‌ക ചിത്രം പോസ്റ്റ് ചെയ്തത്.  ഇത് നടിയുടെ ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിക്കിനി ചിത്രം പങ്കുവെച്ചതിന് പിന്നാലെ അനുഷ്‌കയുടെ പോസ്റ്റിനു താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരിക്കുകയാണ്. അതോടൊപ്പം തന്നെ നിരവധി ട്രോളുകളും കളിയാക്കികൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്നു. ട്വിറ്റര്‍,ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലാണ് ട്രോളുകള്‍ ധാരാളമായി വന്നത്. ഓറഞ്ചും വെളളയും വരകളുളള ഒരു ബിക്കിനി ചിത്രമായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. സിനിമയുടെ തിരക്കുകളില്‍ നിന്നും മാറി അനുഷ്‌ക ഒരു കടല്‍തീരത്ത് ഇരിക്കുന്ന ചിത്രമായിരുന്നു പുറത്തുവന്നത്. 

നടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് മറ്റ് ചിത്രങ്ങളില്‍ ചേര്‍ത്തിരിക്കുകയാണ് ട്രോളന്മാര്‍. അനുഷ്‌ക ശര്‍മ്മ എല്ലായിടത്തും ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഇത്തരം എഡിറ്റ് ചെയ്ത ഫോട്ടോകള്‍ വന്നിരിക്കുന്നത്. ചിലര്‍ നടിയുടെ ചിത്രം വിഎല്‍സി പ്ലെയറിന്റെ ഐക്കണ്‍ പോലുണ്ടെന്ന് പറഞ്ഞ് ട്രോളിയിരിക്കുന്നു. എന്തായാലും നടിയുടെ പുതിയ ബിക്കിനി ചിത്രത്തിന് പിന്നാലെ വലിയ രീതിയിലുളള ട്രോളാക്രമണമാണ്  ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. 

നിലവില്‍ വിരാട് കോഹ്ലിക്കൊപ്പം വെസ്റ്റ് ഇന്‍ഡീസിലാണ് അനുഷ്‌ക ശര്‍മ്മയുളളത്. സിനിമാത്തിരക്കുകളില്‍ നിന്നും അല്‍പം മാറികൊണ്ടാണ് വിരാടിനൊപ്പം വെസ്റ്റ് ഇന്‍ഡീസിലേക്ക് അനുഷ്‌കയും പോയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുളള ചിത്രങ്ങള്‍ മുന്‍പും അനുഷ്‌ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇംഗ്ലണ്ടില്‍ ലോകകപ്പ് നടന്ന സമയത്തും വിരാടിനൊപ്പം അനുഷ്‌ക പോയിരുന്നു. എന്നാല്‍ പുതിയതായി പങ്കുവെച്ച ചിത്രത്തിനാണ് ട്രോളുകള്‍ അധികവും എത്തിയിരിക്കുന്നത്. അടുത്തിടെ അനുഷ്‌ക ഗര്‍ഭിണിയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും നടി അത് നിഷേധിച്ചിരുന്നു. എല്ലാത്തിനും വിശദീകരണം തരുന്നത് ബുദ്ധിമുട്ടാണെന്നാണ് നടി അന്ന് പറഞ്ഞത്. അടുത്തിടെ നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ടിനും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നടിയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. എന്തൊക്കെയായാലും ഇരുവരുടെയും കുടുംബ ജീവിതം നല്ല രീതിയിലാണ്  മുന്നോട്ടുപോവുന്നത്. 

ഷാരൂഖ് ഖാനൊപ്പമുളള സീറോയായിരുന്നു അനുഷ്‌ക ശര്‍മ്മയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. കഴിഞ്ഞ വര്‍ഷം നാല് സിനിമകളായിരുന്നു അനുഷ്‌ക ശര്‍മ്മയുടെതായി പുറത്തിറങ്ങിയിരുന്നത്. ഇതില്‍ രണ്‍ബീര്‍ കപൂറിനൊപ്പമുളള സഞ്ജു എന്ന ചിത്രമാണ് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയത്. അതേസമയം സീറോയ്ക്ക് ശേഷം നടി അധികം സിനിമകള്‍  കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

anushka sharma's bikini picture gets trolls in social media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES