Latest News

മകളുടെ പിറന്നാള്‍ ദിനത്തില്‍ വികാരപരമായ ആശംസ പങ്കുവെച്ച് റഹ്മാന്‍; അലിഷയുടെ ഓരോ പിറന്നാളും തന്നെ വിഷമിപ്പിക്കുന്നു; വയസ് കൂടുന്തോറും അവള്‍ തന്റെ അടുത്ത് നിന്നും അകന്ന് പോകുകയാണെന്നും താരത്തിന്റെ കുറിപ്പ് 

ശിവ പ്രതാപന്‍
 മകളുടെ പിറന്നാള്‍ ദിനത്തില്‍ വികാരപരമായ ആശംസ പങ്കുവെച്ച് റഹ്മാന്‍; അലിഷയുടെ ഓരോ പിറന്നാളും തന്നെ വിഷമിപ്പിക്കുന്നു; വയസ് കൂടുന്തോറും അവള്‍ തന്റെ അടുത്ത് നിന്നും അകന്ന് പോകുകയാണെന്നും താരത്തിന്റെ കുറിപ്പ് 

ലയാളികളുടെ പ്രിയ താരം റഹ്മാന്‍ തന്റെ മകളുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഇളയ മകള്‍ അലിഷയുടെ പിറന്നാള്‍ ദിനത്തില്‍ തികച്ചും വികാരപരമായ ആശംസയാണ് റഹ്മാന്‍ പങ്കു വച്ചിരിക്കുന്നത്. ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം റഹ്മാന്റെ വാക്കുകളിലൂടെ നമുക്ക് കാണാന്‍ സാധിക്കും. 

'ഓരോ വര്‍ഷവും നിന്റെ പിറന്നാള്‍ ദിനം എന്നെ വിഷമിപ്പിക്കുന്നു. കാരണം വയസ് കൂടുന്തോറും നീ എന്നില്‍ നിന്ന് അകന്ന് പോകുകയും കൂടുതല്‍ സമയം കൂട്ടുകാരുടെ കൂടെ ചിലവഴിക്കുകയും ചെയ്യും പക്ഷേ എന്തൊക്കെ സംഭവിച്ചാലും നീ എന്റെ ഹൃദയത്തില്‍ തന്നെയുണ്ട്. നിന്റെ സ്വപ്നങ്ങള്‍ എല്ലാം നടക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു'. റഹ്മാന്‍ കുറിക്കുന്നു. 

തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ റഹ്മാന്‍ സംഗീത സംവിധായകനായ എ ആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. റുഷ്ദ, അലീഷ എന്നിവരാണ് രണ്ടു മക്കള്‍. മൂത്ത മകളായ റുഷ്ദയുടെ സിനിമാ പ്രവേശനം ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലിഷ പതിനൊന്നാം ക്ലാസിലാണ് പഠിക്കുന്നത്.

പ്രേക്ഷക പ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുന്ന വൈറസാണ് റഹ്മാന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. എന്റെ സത്യാന്വേഷണ പരീക്ഷകള്‍, ബ്ലു എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

arahman fb post about daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES