Latest News

കുഞ്ഞമ്പുവിന്റെ പെണ്ണിന് ഇത് വെച്ചാലേ തെയ്യത്തിനെ കാണൂ! മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് സണ്‍ഗ്ലാസ് ധരിച്ച് തറവാട്ടിലെ തെയ്യം കാണാന്‍ പോയ തനിക്ക് നാട്ടുകാരുടെ പരിഹാസം; രസകരമായ പരാതിയുമായി ശ്രീവിദ്യ; സല്‍പ്പേര് പോയെന്ന് നടി; വീഡിയോ വൈറല്‍ 

Malayalilife
കുഞ്ഞമ്പുവിന്റെ പെണ്ണിന് ഇത് വെച്ചാലേ തെയ്യത്തിനെ കാണൂ! മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് സണ്‍ഗ്ലാസ് ധരിച്ച് തറവാട്ടിലെ തെയ്യം കാണാന്‍ പോയ തനിക്ക് നാട്ടുകാരുടെ പരിഹാസം; രസകരമായ പരാതിയുമായി ശ്രീവിദ്യ; സല്‍പ്പേര് പോയെന്ന് നടി; വീഡിയോ വൈറല്‍ 

സംസ്ഥാനത്തെ കടുത്ത വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച മുന്‍കരുതലുകള്‍ അതേപടി അനുസരിച്ച നടി ശ്രീവിദ്യ മുല്ലച്ചേരിക്ക് ഇപ്പോള്‍ പറയാനുള്ളത് രസകരമായൊരു പരാതിയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് സണ്‍ഗ്ലാസ് ധരിച്ച് തറവാട്ടിലെ തെയ്യം കാണാന്‍ പോയ തനിക്ക് നാട്ടുകാരുടെ പരിഹാസമാണ് കിട്ടിയതെന്ന് ശ്രീവിദ്യ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചൂടിനെ പ്രതിരോധിക്കാന്‍ കുടയും തൊപ്പിയും സണ്‍ഗ്ലാസും കരുതണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു പൗര എന്ന നിലയില്‍ ആ വാക്ക് അനുസരിച്ചതാണ് തനിക്ക് വിനയായതെന്ന് ശ്രീവിദ്യ പറയുന്നു. 

ശ്രീവിദ്യയുടെ വാക്കുകള്‍ ഇങ്ങനെ: 'പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സാര്‍, നിങ്ങളോടുള്ള ബഹുമാനം കൊണ്ടാണ് സണ്‍ഗ്ലാസ് വെച്ച് ഞാന്‍ തറവാട്ടിലെ തെയ്യം കാണാന്‍ പോയത്. ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു തെയ്യം. വെയിലത്ത് സണ്‍ഗ്ലാസ് വെക്കണമെന്ന് താങ്കള്‍ പറഞ്ഞതുകൊണ്ട് ഞാനത് വെച്ചു. പക്ഷേ ഇപ്പോള്‍ നാട്ടില്‍ എന്നെപ്പറ്റി എന്തൊക്കെയാണ് പറയുന്നതെന്ന് അറിയുമോ? അവള്‍ക്ക് വലിയ മമ്മൂട്ടിയാണെന്നാണ് വിചാരമെന്നും, കുഞ്ഞമ്പുവിന്റെ പെണ്ണിന് ഇത് വെച്ചാലേ തെയ്യത്തിനെ കാണൂ എന്നൊക്കെയാണ് നാട്ടുകാരുടെ കളിയാക്കല്‍. 

താങ്കള്‍ ആ പോസ്റ്റ് ഇടുമ്പോള്‍ അതിന്റെ താഴെ ഒരു കാര്യം കൂടി പറയണമായിരുന്നു, സണ്‍ഗ്ലാസ് വെച്ച് വരുന്ന പെണ്‍കുട്ടികളെ കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് ശിക്ഷ കൊടുക്കുമെന്ന്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കൈയും കാലും വെച്ച വിത്താണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഇത്രയും കാലം കൊണ്ട് ഞാന്‍ ഉണ്ടാക്കിയ സല്‍പ്പേരെല്ലാം താങ്കള്‍ കളഞ്ഞില്ലേ!'- തമാശ കലര്‍ന്ന രൂപത്തില്‍ ശ്രീവിദ്യ പറഞ്ഞു. ചൂട് കാലത്ത് വെള്ളം കുടിക്കാനും 10 മുതല്‍ 3 വരെ വെയിലത്ത് ഇറങ്ങാതിരിക്കാനുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും എന്നാല്‍ തന്റെ സല്‍പ്പേര് പോയതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും താരം തമാശയായി വീഡിയോയില്‍ പറയുന്നു. ശ്രീവിദ്യയുടെ ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

actress sreevidya mullachery about sunglass

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES