Latest News

മോഹന്‍ലാലും പൃഥ്വിരാജും തടി കുറച്ചാല്‍ കഥാപാത്രത്തിന്; ഞാന്‍ തടി കുറച്ചാല്‍ ഷുഗര്‍ രോഗി; ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ ഗെറ്റപ്പില്‍ എത്തുന്നത്;  ലുക്കിനെപ്പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയുമായി ബാല

Malayalilife
മോഹന്‍ലാലും പൃഥ്വിരാജും തടി കുറച്ചാല്‍ കഥാപാത്രത്തിന്; ഞാന്‍ തടി കുറച്ചാല്‍ ഷുഗര്‍ രോഗി; ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ ഗെറ്റപ്പില്‍ എത്തുന്നത്;  ലുക്കിനെപ്പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയുമായി ബാല

ലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് ബാല. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ബാലയുടെ ഇന്റര്‍വ്യൂകളും ലൈവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ തന്റെ ലുക്കിനെ പറ്റി ബാല പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്.  അഭിനയ രംഗത്ത് നിന്ന് ചെറിയ ഇടവേള എടുത്ത നടന്റെ മേക്ക്ഓവര്‍ എറെ ചര്‍ച്ചയായി മാറിയിരുന്നു. 

എന്റെ പ്രണയത്തിന്‍ താജ്മഹലില്‍' എന്ന് തുടങ്ങുന്ന പ്രണയ ഗാനത്തില്‍ നല്ല ലുക്കിലൊക്കെയുള്ള ബാലയെ ഇനി എന്നാണ് അതുപോലെ കാണാന്‍ കഴിയുക എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താന്‍ ഇതിന് മറുപടി പറഞ്ഞു പറഞ്ഞു മടുത്തെന്നാണ് അദ്ദേഹം പറഞ്ഞത്. ലാലേട്ടനും പൃഥ്വിരാജും തടി കുറച്ചാല്‍ കഥാപാത്രത്തിന് താന്‍ തടി കുറച്ചാല്‍ ഷുഗര്‍ രോഗി. ഇത് എന്ത് ന്യായം എന്നും ബാല ചോദിക്കുന്നുണ്ട്. ഒരു കഥാപാത്രത്തിന് വേണ്ടി അതിനനുസരിച്ച് നമ്മള്‍ ഓരോന്ന് ചെയ്യണം. ഒരു ട്രാന്‍സ്പ്ലാന്റും ചെയ്യാതെയാണ് തന്റെ ഈ മുടി ഇത്രയും വളര്‍ന്നതെന്നും ബാല പറഞ്ഞു.ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ ഗെറ്റപ്പില്‍ എത്തുന്നത്. 

ബാല ഒരു ഐടി എഞ്ചിനിയര്‍ ആയിരുന്നു. സ്റ്റേറ്റില്‍ വെച്ച് നമ്പര്‍വണ്‍ മാര്‍ക്ക് വാങ്ങുകയും ചെയ്തു . പക്ഷെ അച്ഛന്‍ പറഞ്ഞു നീഒരു നടനാകുമെന്ന്'. 'പഠിച്ചതില്‍ അല്ല നിന്റെ കഴിവ് ഉള്ളത്. ഏതൊരു അച്ഛനും ഇങ്ങനെ പറയില്ല. സിനിമയാണ് നിന്റെ കഴിവന്ന് അച്ഛന്‍ പറഞ്ഞു. പുതിയ സിനിമയിലും എന്റെ മാക്‌സിമം ഞാന്‍ ചെയ്തിട്ടുണ്ട്'.

ഷെഫീഖിന്റെ സന്തോഷം ആണ് ബാലയുടെ പുതിയ ചിത്രം .ഉണ്ണി മുകുന്ദനാണ് നായകന്‍. നവാഗയ അനൂപ് പന്തളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനോജ് കെ ജയന്‍, ദിവ്യ പിള്ള. ആത്മിയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ് എന്നിവരാണ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കൂടാതെ തമിഴില്‍ നടന്‍ സൂര്യയെ നായകനാക്കി പുതിയൊരു സിനിമ ബാല സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ മൂന്ന് ചിത്രങ്ങളുടെ നിര്‍മ്മാണവും ബാല ഏറ്റെടുത്തിട്ടുണ്ട്.

അന്‍പ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തുടക്കം കുറിച്ചത്. പിന്നീട് മൂന്ന് തമിഴ് ചിത്രങ്ങള്‍ ചെയ്തു. 'കളഭം' എന്ന ചിത്രത്തിലൂടെയാണ് ബാലയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. വില്ലനായും നായകനായും സ്വഭാവ നടനായുെമല്ലാം സിനിമയില്‍ തിളങ്ങി.

ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും 2019ലാണ് വിവാഹമോചിതരായത്.കഴിഞ്ഞ വര്‍ഷമാണ് ബാല രണ്ടാമത് വിവാഹിതനായത്. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്.

Read more topics: # ബാല
bala open ups about his latest appearance

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES