Latest News

തോക്കുകള്‍ക്കിടയില്‍ കൂസലില്ലാതെ നായകന്‍? വീണ്ടും ത്രില്ലറിലേക്ക് മടങ്ങി മമ്മൂട്ടി; ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ബസൂക്ക'ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്  

Malayalilife
 തോക്കുകള്‍ക്കിടയില്‍ കൂസലില്ലാതെ നായകന്‍?  വീണ്ടും ത്രില്ലറിലേക്ക് മടങ്ങി മമ്മൂട്ടി; ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ബസൂക്ക'ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്  

റോഷാക്കിന് ശേഷം വീണ്ടും ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി. ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'ബസൂക്ക' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. മമ്മൂട്ടി ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള ഒരു വേഷമായിരിക്കും ബസൂക്കയിലേത് എന്ന് അടിവരയിടുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്..

കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ് , ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ ഡെന്നിസ് തന്നെയാണ്.

കൈതില്‍ തോക്കും പിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുളളത്. ഗ്യാങ്സ്റ്റര്‍ മൂവിയാണെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീത മൊരുക്കുന്നത് മിഥുന്‍ മുകുന്ദനാണ്. 

കലാസംവിധാനം -അനീസ് നാടോടി, എഡിറ്റിങ്ങ്-നിഷാദ് യൂസഫ്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.

 

bazooka titlE poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES