Latest News

പ്രസംഗത്തിനിടെ അതിഥിയായി എത്തിയ ഭാവനയെ ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ചുംബിച്ച് കോഴിക്കോട് മേയര്‍; സ്ത്രീ, അമ്മ, അമ്മൂമ്മ അങ്ങനെ എല്ലാ നിലയിലും ഭാവനയോട് സ്നേഹമെന്നും ബീനാ ഫിലിപ്പ്

Malayalilife
പ്രസംഗത്തിനിടെ അതിഥിയായി എത്തിയ ഭാവനയെ ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ചുംബിച്ച് കോഴിക്കോട് മേയര്‍; സ്ത്രീ, അമ്മ, അമ്മൂമ്മ അങ്ങനെ എല്ലാ നിലയിലും ഭാവനയോട് സ്നേഹമെന്നും ബീനാ ഫിലിപ്പ്

ടി ഭാവനയെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ സ്‌നേഹ ചുംബനം നല്‍കി കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. മിംസ് ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടന വേദിയിലായിരുന്നു നടിയും മേയറും കണ്ടുമുട്ടിയത്. പരിപാടിയില്‍ പ്രസംഗിക്കവെയാണ് മേയര്‍ നടിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്.

മഞ്ജുവാര്യര്‍ അഭിനയം നിര്‍ത്തിയപ്പോള്‍ മനസ്സ് നിറയെ അമ്മ നൊമ്പരമായിരുന്നു. ഭാവനയുടെ കാര്യത്തിലും അതെ, സ്ത്രീ, അമ്മ, അമ്മൂമ്മ അങ്ങനെ എല്ലാ നിലയിലും ഭാവനയോട് സ്നേഹം. കോഴിക്കോടിന്റെ മേയര്‍ ബീനാ ഫിലിപ്പ് ഭാവനയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്.

എന്നെങ്കിലും ഭാവനയെ കണ്ടാല്‍ ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കണം എന്ന ആഗ്രഹം ഉണ്ട് മനസ്സിലെന്ന കാര്യവും മേയര്‍ പങ്കുവെച്ചു, പ്രസംഗത്തിന് ശേഷം ഭാവനയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച മേയര്‍ ഭാവനയ്ക്ക് നല്‍കിയത് തന്റെ മാത്രമല്ല കോഴിക്കോടിന്റെ മുഴുവന്‍ സ്നേഹമായിരുന്നു. 

ഭാവന തന്റെ മകളാണ്, അവള്‍ക്കു വേണ്ടിയും ഞാന്‍ രണ്ട് സിനിമയില്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. വീണ്ടും കാണാനായതില്‍ സന്തോഷമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. ഒരുപാട് ഒരുപാട് സന്തോഷമുണ്ട് നിങ്ങള്‍ തരുന്ന സ്നേഹത്തിന്, കൂട്ടുകാരിയുടെ ഭര്‍ത്താവ് ഈ പരിപാടിയെ കുറിച്ച് പറഞ്ഞത്, ഈ മേഖലയെക്കുറിച്ച് ഒന്നും അറിയാത്ത എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് ഞാന്‍ വേദിയില്‍ എന്തു പറയാനാ എന്നായിരുന്നു ആദ്യം ചിന്തിച്ചത്, പക്ഷെ ഇവിടെ വന്നപ്പോള്‍ ഏറെ സന്തോഷമെന്ന് ഭാവന പറഞ്ഞു.

Read more topics: # ഭാവന
beena philip hugs bhavana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES