Latest News

നീല സില്‍ക്ക് സാരിക്കൊപ്പം ഗോള്‍ഡന്‍ ഹാഫ് സ്ലീവ് ബ്ലൗസ്.. കൂട്ടിന് വാച്ചും കമ്മലും മാത്രം.. ഭാവനേ നീയെത്ര സുന്ദരി

Malayalilife
നീല സില്‍ക്ക് സാരിക്കൊപ്പം ഗോള്‍ഡന്‍ ഹാഫ് സ്ലീവ് ബ്ലൗസ്.. കൂട്ടിന് വാച്ചും കമ്മലും മാത്രം.. ഭാവനേ  നീയെത്ര സുന്ദരി

96 എന്ന സിനിമയുടെ റീമേക്ക് കന്നഡയില്‍ എത്തുമ്പോള്‍ നായികയായി എത്തുന്ന ഭാവനയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. അതിനു ശേഷം ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ആദ്യ എപ്പിസോഡില്‍ അതിഥിയായി എത്തുന്ന ഭാവനയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ നീല സാരിയില്‍ മനോഹരിയായ താരത്തിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 

 

വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്ത് കന്നഡയില്‍ കൈനിറയെ അവസരങ്ങളുമായി മുന്നേറുകയാണ് ഭാവന. 96ന്റെ കന്നഡ പതിപ്പിലെത്തിയ താരത്തിന്റെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മഴവില്‍ മനോരമയിലെ ഡിഫോര്‍ഡാന്‍സില്‍ അതിഥിയായി എത്തിയ ഭാവനയുടെ മനോഹരചിത്രങ്ങള്‍ വൈറലായിരുന്നു. വിവാഹശേഷം ഭാവന കൂടുതല്‍ സുന്ദരി ആയെന്നാണ് ആരാധകര്‍ പറഞ്ഞത്. താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. സാരിയുടുത്ത് പൂവൊക്കെ  ചൂടിയ താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

സിംപിള്‍ ലുക്കിലെ സില്‍ക്ക് സാരിയുടുത്ത് മുടി മുന്നിലേക്ക് മെടഞ്ഞിട്ട് മുല്ലപ്പൂവ് ചൂട് ചുവന്ന പൊട്ടണിഞ്ഞ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കഴുത്തില്‍ മാലയോ കയ്യില്‍ വളകളോ മറ്റോ അണിഞ്ഞിട്ടില്ല. കാതില്‍ സില്‍വര്‍ നിറത്തിലുളള കല്ലുവച്ച കമ്മലുകളും ഒരു വാച്ചും മോതിരങ്ങളുമാണ് താരം അണിഞ്ഞിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മനോഹരമായ നിറം നിങ്ങള്‍ക്ക് ചേരുന്ന നിറമാണ് എന്ന് കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മുന്‍പ് ചുവപ്പും ഓറഞ്ചും നിറത്തിലുളള ചുരിദാര്‍ അണിഞ്ഞ് സുന്ദരിയായ താരത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.  നീളം കുറഞ്ഞ കളര്‍ ഉള്ള മുടിയുണ്ടായിരുന്ന ഭാവനയ്ക്ക് ഇപ്പോള്‍ നീണ്ട് കറുത്ത ഇടതൂര്‍ന്ന മുടിയാണ് ഉള്ളത്. ഇത് സൗന്ദര്യം ഇരട്ടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഭാവനയുടെ മറ്റ് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്.

Read more topics: # bhavana new pics goes viral
bhavana new pics goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES