Latest News

മുണ്ടും ഷര്‍ട്ടും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞ് അടിപൊളി ഡാന്‍സുമായി ഭാവനയും കൂട്ടുകാരും; ബാഗി ജീന്‍സും ഷൂസുമണിഞ്ഞ് എന്ന ഗാനത്തിന് നടിയ്‌ക്കൊപ്പം ചുവടുവച്ചത് ശില്പ ബാലയും മൃദുല മുരളിയും ഷഫ്‌നയും

Malayalilife
 മുണ്ടും ഷര്‍ട്ടും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞ് അടിപൊളി ഡാന്‍സുമായി ഭാവനയും കൂട്ടുകാരും; ബാഗി ജീന്‍സും ഷൂസുമണിഞ്ഞ് എന്ന ഗാനത്തിന് നടിയ്‌ക്കൊപ്പം ചുവടുവച്ചത് ശില്പ ബാലയും മൃദുല മുരളിയും ഷഫ്‌നയും

ടിമാരായ ഭാവന, ശില്‍പ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇന്‍സ്റ്റഗ്രാം റീല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. മുണ്ടും ഷര്‍ട്ടും ധരിച്ച്, കൂളിങ് ഗ്ലാസുംവെച്ച് നാലു പേരും ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്

90കളില്‍ ഹിറ്റായിരുന്ന സൈന്യം എന്ന ചിത്രത്തിലെ ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാം, 100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം,എന്നു തുടങ്ങുന്ന അടിപൊടി ഗാനത്തിനൊപ്പമാണ് ചങ്ങാതികൂട്ടം ചുവടുവയ്ക്കുന്നത്.

ബാഗീ ജീന്‍സും ഷീസും ലഭ്യമല്ല, ക്ഷമിക്കുമല്ലോ?എന്നാണ് വീഡിയോ പങ്കുവച്ച് ഭാവന കുറിക്കുന്നത്. ഭഫ്‌ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയാണ് കൂട്ടുകാരികള്‍ ഡാന്‍സ് ഫ്‌ളോറാക്കി മാറ്റിയിരിക്കുന്നത്.

മുണ്ടും ഷര്‍ട്ടും കൂളിംഗ് ഗ്ലാസ്സുമൊക്കെ അണിഞ്ഞ് പൊളി ലുക്കിലാണ് നാലുപേരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പൊളി വൈബ് എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ധീനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


 

bhavana s new dance vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES