Latest News

എല്‍ കെ ഓണ്‍ പേപ്പര്‍ എന്ന കുറിപ്പോടെ ഷാജി കൈലാസ് പങ്ക് വച്ച പോസ്റ്റ് വിരല്‍ചൂണ്ടുന്നത് ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗത്തിലേക്കോ?  ലാല്‍കൃഷ്ണ വിരാടിയാര്‍ വീണ്ടും വരുന്ന സൂചന പങ്കുവെച്ച് സംവിധായകന്‍

Malayalilife
എല്‍ കെ ഓണ്‍ പേപ്പര്‍ എന്ന കുറിപ്പോടെ ഷാജി കൈലാസ് പങ്ക് വച്ച പോസ്റ്റ് വിരല്‍ചൂണ്ടുന്നത് ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗത്തിലേക്കോ?  ലാല്‍കൃഷ്ണ വിരാടിയാര്‍ വീണ്ടും വരുന്ന സൂചന പങ്കുവെച്ച് സംവിധായകന്‍

സുരേഷ് ഗോപി-ഷാജി കൈലാസ് ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ചിന്താമണി കൊലക്കേസ്. ചിത്രത്തില്‍ ലാല്‍ ലാല്‍ കൃഷ്ണ വിരാടിയാര്‍ എന്ന അഭിഭാഷകനായാണ് സുരേഷ് ഗോപി നിറഞ്ഞാടിയത്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉടനുണ്ടെന്ന സൂചനയും സജീവമാവുകയാണ്.

എല്‍ കെ ഓണ്‍ പേപ്പര്‍ എന്ന് പറഞ്ഞ് തിരക്കഥകൃത്ത് എകെ സാജന്‍ രാമന്‍ വക്കീലുമായിട്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. ഇതോടെ ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍ സംവിധായകന്‍.

ദ വെറ്ററന്‍ എന്ന ഇംഗ്ലീഷ് ചെറുകഥയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുറ്റവാളികള്‍ക്കുവേണ്ടി കോടതിയില്‍ കേസ് വാദിക്കുകയും അവരെ രക്ഷിച്ചതിനുശേഷം മരണശിക്ഷ നല്‍കുകയും ചെയ്യുന്ന ലാല്‍ കൃഷ്ണ വിരാടിയാര്‍ എന്ന അഭിഭാഷകന്റെ കഥയാണ് ചിത്രം പറഞ്ഞത്.

ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് മുമ്പ് സുരേഷ് ഗോപിയും വെളിപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയുടെ പുതിയ ചിത്രങ്ങളെ കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ഒറ്റക്കൊമ്പന്‍ ഉണ്ടാകും, ലേലം ഉണ്ടാകും ഇതിനൊപ്പം തന്നെ ലാല്‍ കൃഷ്ണ വിരാടിയാരും തിരികെ വരുന്നു', എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2, മേ ഹൂം മൂസ, ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

chinthamani kolacase second part

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES