നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളി. പ്രതിയും ജഡ്‌ജിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണങ്ങളും ജഡ്‌ജിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി തള്ളി.
എട്ടാം പ്രതിയായ ദിലീപിന് വിചാരണ കോടതി ജഡ്‌ജിയുമായും അവരുടെ ഭര്‍ത്താവുമായും അടുത്ത ബന്ധുമുണ്ടെന്ന് ആരോപിച്ചായിരുന്നു അതിജീവിത ഹര്‍ജി നല്‍കിയത്. ഇത് സംബന്ധിച്ച തെളിവുകള്‍ പൊലീസിന് ലഭിച്ച വോയിസ് ക്ളിപ്പുകളും ഉണ്ടെന്നും നടി പറഞ്ഞിരുന്നു. നീതിയുക്തമായ വിചാരണ ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ലെന്നും ഉണ്ടാകില്ലെന്നുമുള്ള ആശങ്ക നടി കോടതിയെ അറിയിച്ചിരുന്നു. ഈ ആരോപണങ്ങളാണ് കോടതി തള്ളിയത്.
വിധി പറയുന്നതിനിടെ 2019ല്‍ പുറത്തുവന്ന വോയിസ് ക്ളിപ്പിന് ആധികാരികത ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ജഡ്‌ജിമാര്‍ അവരുടെ കര്‍ത്തവ്യം നിര്‍വഹിക്കട്ടെയെന്നും അതില്‍ മാദ്ധ്യമങ്ങള്‍ ഇടപെടേണ്ടതില്ലെന്നും ഇതിനോടകം തന്നെ കോടതി വ്യക്തമാക്കി. വിധി സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന നടിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അത്തരത്തില്‍ ഒരു കീഴ്‌വഴക്കം ഇല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഈ ആവശ്യം തള്ളിയത്.