Latest News

ദിലീപിന്റെ ദേ പുട്ടിലെ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡ്; പിടിച്ചെടുത്തത് പഴകിയ കോഴിയിറച്ചിയും കലാവധി തീര്‍ന്ന ഐസ്‌ക്രീമുകളും; പഴകിയ ഭക്ഷണങ്ങള്‍ക്ക് പുറമേ വൃത്തിഹീനമായ അടുക്കളയും; ദേ പുട്ടിനെതിരെ നടപടി കടുപ്പിച്ച് ആരോഗ്യവിഭാഗം 

Malayalilife
 ദിലീപിന്റെ ദേ പുട്ടിലെ ആരോഗ്യവിഭാഗത്തിന്റെ റെയ്ഡ്; പിടിച്ചെടുത്തത് പഴകിയ കോഴിയിറച്ചിയും കലാവധി തീര്‍ന്ന ഐസ്‌ക്രീമുകളും; പഴകിയ ഭക്ഷണങ്ങള്‍ക്ക് പുറമേ വൃത്തിഹീനമായ അടുക്കളയും; ദേ പുട്ടിനെതിരെ നടപടി കടുപ്പിച്ച് ആരോഗ്യവിഭാഗം 

ടന്‍ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായും ചേര്‍ന്ന് നടത്തുന്ന ദേ പുട്ട് ഹോട്ടലില്‍ നിന്നും ആരോഗ്യ വകുപ്പ്. പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കോഴിക്കോട് പുതിയറയിലെ നടന്റെ പേരിലുള്ള ഹോട്ടലില്‍ നിന്നാണ് കോഴിക്കോട് നഗരസഭയിലെ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണവും വൃത്തിഹീനമായ അടുക്കളയും കണ്ടെത്തിയത്. എക്സ്പൈയറി ഡേറ്റ് കഴിഞ്ഞ ഐസ്‌ക്രീമുകളും പിടിച്ചെടുത്തു. കണ്ടാല്‍ അറപ്പ് തോന്നും വിധമായിരുന്നു അടുക്കള എന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

സംവിധായകനും സുഹൃത്തുമായ നാദിര്‍ഷയുമൊത്ത് ദിലീപ് നടത്തുന്ന റെസ്റ്റോറന്റ് ശൃംഖലയാണ് ദേ പുട്ട്. കേരളത്തിന് പുറമെ ഗള്‍ഫ് മേഖലയിലും ദേ പുട്ടിന് ശാഖകള്‍ ഉണ്ട്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് നല്ല ഭക്ഷണം നല്‍കുക എന്നത് മാത്രമാണ് തങ്ങളുടെ ഉദ്ദേശം എന്ന് പറഞ്ഞാണ് ദിലീപ് ദേ പുട്ട് ആരംഭിച്ചത്. നടന്‍ ദിലീപിന്റെ ഹോട്ടലായതുകൊണ്ട് മാത്രം നിരവധി ആളുകള്‍ അദ്ദേഹത്തോടുള്ള ആരാധനയുടെ ഭാഗമായി ഇവിടെ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. 

എന്നാല്‍ നടിയെ അക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ പലരും റസ്റ്റോറന്റിലേക്കുള്ള വരവ് അവസാനിപ്പിച്ചു. കേസില്‍ നടന്‍ അറസ്റ്റിലായപ്പോള്‍ ഇടപ്പള്ളിയിലുള്ള ദേ പുട്ട് റെസ്റ്റോറന്റ് പ്രതിഷേധക്കാര്‍ അടിച്ച് തകര്‍ത്തിരുന്നു. ഇപ്പോള്‍ കോഴിക്കോട്ട് പുതിയറയിലുള്ള ദേ പുട്ടിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിരിക്കുന്നത്. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ദേ പുട്ടില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്‍പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിയിറച്ചി, ഐസ്‌ക്രീം എന്നിവയാണ് ആരോഗ്യ വകുപ്പ് പിടിച്ചെടുത്തത്. ദേ പുട്ട് എന്ന ഹോട്ടലില്‍ നിന്ന് വീണ്ടും ഉപയോഗിക്കാന്‍ സൂക്ഷിച്ച എണ്ണയും കണ്ടെത്തി. വൃത്തിഹീനമായതും പൂപ്പല്‍ പിടിച്ചതുമായിരുന്നു ഹോട്ടലിലെ ഫീസര്‍. ഇതില്‍ സൂക്ഷിച്ചതാകട്ടെ മാലിന്യം കലര്‍ന്നതും എക്സ്പയറി ഡേറ്റ് കഴിഞ്ഞതുമായ ഐസ്‌ക്രീമായിരുന്നു.

ഒപ്പം പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം എന്നിവയും പിടിച്ചെടുത്തു. കോഴിയിറച്ചി പഴകിയാല്‍ മരണകാരണമാകാവുന്ന ഗുരുതര ഭക്ഷ്യവിഷബാധയാണ് ഉണ്ടാകുക. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു ഭക്ഷണവും പാകം ചെയ്തിരുന്നത്. പഴക്കം ചെന്ന ഭക്ഷണ സാധനങ്ങള്‍ ആരോഗ്യവകുപ്പ് തന്നെ നശിപ്പിച്ചു കളഞ്ഞു.

dileep dhe putt raid health department

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES