Latest News

സെക്രട്ടറി അവറാനായി കലിപ്പ് ലുക്കില്‍ ഇരട്ടക്കുഴല്‍ തോക്കുമായി ദീലീഷ് പോ്ത്തന്‍; റൈഫിള്‍ ക്ലബ് ക്യാരക്ടര്‍ പോസ്റ്റര്‍ വൈറല്‍

Malayalilife
 സെക്രട്ടറി അവറാനായി കലിപ്പ് ലുക്കില്‍ ഇരട്ടക്കുഴല്‍ തോക്കുമായി ദീലീഷ് പോ്ത്തന്‍; റൈഫിള്‍ ക്ലബ് ക്യാരക്ടര്‍ പോസ്റ്റര്‍ വൈറല്‍

ശ്രദ്ധ നഷ്ടപ്പെടാതെ ഇരട്ട കുഴല്‍ തോക്ക് ചൂണ്ടി കട്ടകലിപ്പില്‍ നില്‍ക്കുകയാണ് സെക്രട്ടറി അവറാന്‍. ദിലീഷ് പോത്തന്റെ പുതിയ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം 'റൈഫിള്‍ ക്ലബി'ന്റെ ക്യാരക്ടര്‍ പോസ്റ്ററാണിത്. 

പറ്റെവെട്ടിയ മുടിയും ചെവിക്ക് താഴെ നീട്ടി വളര്‍ത്തിയ കൃതാവും രൗദ്രഭാവത്തിലുള്ള കണ്ണുകളുമായി നില്‍ക്കുന്ന സെക്രട്ടറി അവറാനെന്ന ദിലീഷ് പോത്തന്റെ ഈ ക്യാരക്ടര്‍ പോസ്റ്റര്‍ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗം കശ്യപും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അനുരാഗ് കശ്യപിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. സുരേഷ് കൃഷ്ണയുടെ ഡോ. ലാസര്‍, സുരഭി ലക്ഷ്മിയുടെ സൂസന്‍ എന്നീ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തു വന്നിരുന്നു.

കൂടാതെ മലയാളികളുടെ പ്രിയ ആക്ഷന്‍ ലേഡി വാണി വിശ്വനാഥും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ഒപ്പം ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്.

ഹനുമാന്‍ കൈന്റ്, സെന്ന ഹെഡ്‌ഗെ, നതേഷ് ഹെഡ്‌ഗെ, നവനി, റംസാന്‍ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവന്‍, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍,പരിമള്‍ ഷായിസ്,കിരണ്‍ പീതാംബരന്‍, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്‍, ഇന്ത്യന്‍, മിലന്‍, ചിലമ്പന്‍, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്. ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'റൈഫിള്‍ ക്ലബ്ബി'നുണ്ട്. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.

dileesh pothen character look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES