Latest News

ഭക്ഷണവും താമസവും മറ്റ് അടിസ്ഥാന ആവശ്യങ്ങളുമെല്ലാം ഭദ്രമാണെന്ന് ചെറുപ്പം മുതല്‍ വാപ്പിച്ചി പറഞ്ഞിട്ടുണ്ട്; അതുകൊണ്ട് ഞാന്‍ റിസ്‌ക് എടുക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യും?സിനിമ എന്ന ബിസിനസ്സിനെ കുറിച്ച് തന്നെ സ്പൂണ്‍ ഫീഡ് ചെയ്ത് പഠിപ്പിക്കില്ലെന്ന കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരന്‍; ദുല്‍ഖറിന് പറയാനുള്ളത്

Malayalilife

ലയാളത്തിന്റെ യുവ താരങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ് ദുല്‍ക്കര്‍ സല്‍മാന്‍. മലയാളത്തോടൊപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തിളങ്ങുന്ന ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം ബോളിവുഡ് ചിത്രമായ ദി സോയ ഫാക്ടര്‍ ആണ്.സിനിമ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. സോയ ഫാക്ടറിന്റെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ പിതാവ് മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ജീവിതത്തില്‍ റിസ്‌ക്കുകള്‍ എടുക്കാന്‍ മമ്മൂട്ടി എന്ന അച്ഛന്‍ പ്രേരിപ്പിച്ചതെങ്ങനെയെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ജീവിതത്തില്‍ എപ്പോഴും റിസ്‌ക് എടുക്കുന്ന ആളാണ് താനെന്നും അതിന് തന്നെ പ്രേരിപ്പിക്കുന്നത് വാപ്പിച്ചിയാണെന്നുമാണ് ദുല്‍ഖറിന്റെ വാക്കുകള്‍.

'എന്റെ ഭക്ഷണവും താമസവും മറ്റ് അടിസ്ഥാന ആവശ്യങ്ങളുമെല്ലാം ഭദ്രമാണെന്ന് ചെറുപ്പം മുതല്‍ വാപ്പിച്ചി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ റിസ്‌ക് എടുക്കുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യും?', ദുല്‍ഖര്‍ ചോദിക്കുന്നു.

സിനിമ എന്ന ബിസിനസ്സിനെ കുറിച്ച് തന്നെ സ്പൂണ്‍ ഫീഡ് ചെയ്ത് പഠിപ്പിക്കില്ലെന്ന കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണെന്നും ദുല്‍ഖര്‍ പറഞ്ഞു. 'തെറ്റുകള്‍ വരുത്തിയില്ലെങ്കില്‍ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാക്കുവാനും ഒരു കലാകാരന്‍ എന്ന നിലയില്‍ വളരാനും കഴിയില്ലെന്ന് വാപ്പിച്ചി എപ്പോഴും പറയും. ഇപ്പോള്‍ ഒരു സിനിമ പരാജയപ്പെട്ടാലും എനിക്ക് റോഡില്‍ ഉറങ്ങേണ്ടി വരില്ല. അപ്പോള്‍ പിന്നെ ഞാന്‍ എന്തിന് റിസ്‌ക് എടുക്കാതിരിക്കണം', ദുല്‍ഖര്‍ ചോദിച്ചു.

Read more topics: # ദുല്‍ഖര്‍
dulquer salmaan says about his father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES