Latest News

സമയമെല്ലാം എവിടേക്കാണ് പോകുന്നത്? എനിക്ക് പ്രായമാകുകയാണ്; പക്ഷെ നീ ഇപ്പോഴും അതേ പോലെയാണുള്ളത്; അമാലിന് പിറന്നാള്‍ ആശംസയറിച്ച് ദുല്‍ഖര്‍ പങ്ക് വച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുമ്പോള്‍

Malayalilife
 സമയമെല്ലാം എവിടേക്കാണ് പോകുന്നത്? എനിക്ക് പ്രായമാകുകയാണ്; പക്ഷെ നീ ഇപ്പോഴും അതേ പോലെയാണുള്ളത്; അമാലിന് പിറന്നാള്‍ ആശംസയറിച്ച് ദുല്‍ഖര്‍ പങ്ക് വച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുമ്പോള്‍

ദുല്‍ഖര്‍ സല്‍മാന്‍ ഭാര്യ അമാലിന് നല്‍കിയ പിറന്നാള്‍ ആശംസകള്‍ക്കൊപ്പം കുറിച്ച വാക്കുകളും പങ്ക് വച്ച ചിത്രങ്ങളുമാണ് ശ്രദ്ധ നേടുകയാണ്.അമാലിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ദുല്‍ഖറിന്റെ ആശംസ.

ദുല്‍ഖര്‍ കുറിച്ചതിങ്ങനെ:
നമ്മള്‍ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വര്‍ഷങ്ങളെ ഇവിടെ അടയാളപ്പെടുത്തുന്നു. ഈ സമയമെല്ലാം എവിടേക്കാണ് പോകുന്നത്?. എനിക്ക് പ്രായമാകുകയാണ്. പക്ഷെ നീ ഇപ്പോഴും അതേ പോലെയാണുള്ളത്. ഞാന്‍ അകലെയായിരിക്കുമ്പോഴും ചേര്‍ത്ത് പിടിച്ചതിന് നന്ദി. മറിയത്തിന് വേണ്ടി എന്റെ കൂടി കടമകള്‍ ചെയ്യുന്നതിന് നന്ദി. നമ്മുടെ ജീവിതത്തിന്റെ പുസ്തകത്തില്‍ നീ എഴുതാന്‍ സഹായിക്കുന്ന എല്ലാ പുതിയ അധ്യായങ്ങള്‍ക്കും നന്ദി. ലോകം കാണാന്‍ എന്നോടൊപ്പം നില്‍ക്കുന്നതിനും..'

'നിനക്കേറ്റവും മികച്ച ജന്മദിനം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീയാഗ്രഹിക്കും പോലെ. ലളിതവും മധുരവുമായി, നിന്റെ പ്രിയപ്പെട്ട ആളുകളാല്‍ ചുറ്റപ്പെട്ട, സ്‌നേഹം നിറഞ്ഞ ഒരു ജന്മദിനം. വീണ്ടും ജന്മദിനാശംസകള്‍ ബൂ. ഞാന്‍ നിന്നെ വളരെക്കാലമായി സ്‌നേഹിക്കുന്നു'. ദുല്‍ഖര്‍ കുറിച്ചത് ഇങ്ങനെ.

2011ഡിസംബര്‍ 22നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെങ്കില്‍ കൂടിയും വീട്ടുകാരുടെ അനുവാദത്തോടെ നടന്ന പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇന്ന് ഇരുവര്‍ക്കും അഞ്ച് വയസുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍ എന്നാണ് മകളുടെ പേര്. 2017 മേയ് അഞ്ചിനാണ് മറിയം ജനിച്ചത്.

 

Read more topics: # ദുല്‍ഖര്‍
dulquer salmaan wishes wife amal BIRTHDAY

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES