Latest News

ഇതിഹാസം രചിക്കാന്‍ വീണ്ടും ഫഹദ്; ട്രാന്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
ഇതിഹാസം രചിക്കാന്‍ വീണ്ടും ഫഹദ്; ട്രാന്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്മസിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ട്രാന്‍സിന്റെ ചീഫ് അസോസിയേറ്റ് ഡയറക്റ്റർ ലെന്‍ പ്രസാദ് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടുള്ള സന്തോഷം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതിങ്ങനെ:

‘ഞങ്ങളുടെ ട്രാന്‍സ് സിനിമയെക്കുറിച്ചുള്ള സന്തോഷം വാക്കുകള്‍ കൊണ്ട് വിവരിക്കാനാവുന്നില്ല.... ഈ ഐതിഹാസിക യാത്രയില്‍ കൂടെ കൂട്ടിയതിന് നന്ദി അമ്പുക്ക’; ലെന്‍ പ്രസാദ് കുറിച്ചു.

 

fahad fazil trans movie first look poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES