Latest News

അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്‍കിയ നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ; അമൃയ്‌ക്കൊപ്പം ഗുരുവായൂര്‍ അമ്പലത്തില്‍ നില്ക്കുന്ന ചിത്രം പങ്ക് വച്ച ഗോപി സുന്ദറിനെതിരെ വിമര്‍ശനവുമായി കമന്റ്; അവരിപ്പോള്‍ കുട്ടികളല്ല മുതിര്‍ന്നവരാണെന്ന് മറുപടിയുമായി സംഗീത സംവിധായകനും

Malayalilife
 അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്‍കിയ നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ; അമൃയ്‌ക്കൊപ്പം ഗുരുവായൂര്‍ അമ്പലത്തില്‍ നില്ക്കുന്ന ചിത്രം പങ്ക് വച്ച ഗോപി സുന്ദറിനെതിരെ വിമര്‍ശനവുമായി കമന്റ്; അവരിപ്പോള്‍ കുട്ടികളല്ല മുതിര്‍ന്നവരാണെന്ന് മറുപടിയുമായി സംഗീത സംവിധായകനും

മൃയ്‌ക്കൊപ്പം ഗുരുവായൂര്‍ അമ്പലത്തില്‍ നില്ക്കുന്ന ചിത്രം പങ്ക് വച്ചപ്പോള്‍ വിമര്‍ശനവുമായി എത്തിയ ആരാധകന് മറുപടിയുമായി ഗോപിസുന്ദര്‍.
അമൃതയ്ക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങള്‍ പങ്കുവെച്ച് ഗോപി സുന്ദര്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തിനിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു ഗോപി സുന്ദര്‍ എത്തിയത്. ഫോട്ടോയ്ക്ക് താഴെയായി മക്കളെക്കുറിച്ച് ചോദിച്ചവര്‍ക്ക് ഗോപി സുന്ദര്‍ ചുട്ട മറുപടിയാണ് നല്‍കിയത്.

അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്‍കിയ നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂയെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. എന്റെ മകന്‍ നിങ്ങളെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കില്‍ എന്നോട് പറയൂ. നിലവില്‍ എന്റെ സംരക്ഷണത്തില്‍ അവന്‍ സുഖമായി ഇരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂയെന്നായിരുന്നു ഗോപി സുന്ദര്‍ മറുപടിയേകിയത്.

ആദ്യം വന്ന കമന്റിന് മറുപടി ലഭിച്ചതിന് ശേഷവും അതേ അക്കൗണ്ടില്‍ നിന്ന് വീണ്ടും ചോദ്യം വന്നിരുന്നു. കപ്പിത്താന്‍ നഷ്ടപ്പെട്ട കപ്പലിനെക്കുറിച്ച് നിങ്ങള്‍ അഭിമുഖത്തില്‍ പറയുന്നത് കേട്ടു. നിങ്ങള്‍ നിങ്ങളുടെ മക്കളെ അവരുടെ ജീവിതത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിച്ചു. അവരെ കാണാനോ അവരുടെ കൂടെ ഇരിക്കാനോ നിങ്ങള്‍ക്ക് തോന്നുന്നില്ലേ, അവര്‍ക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാവും. അവര്‍ നിങ്ങളെ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ ഇങ്ങനെ ആഘോഷിക്കുമ്പോള്‍ അവരുടെ വേദന മനസിലാക്കുന്നുണ്ടോയെന്നായിരുന്നു പിന്നീട് വന്ന ചോദ്യം. അവരിപ്പോള്‍ കുട്ടികളല്ല മുതിര്‍ന്നവരാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂയെന്നായിരുന്നു ഈ ചോദ്യത്തിന് ഗോപി സുന്ദര്‍ മറുപടി കൊടുത്തത്.


സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും അടുത്തിടെയാണ് ഒരുമിച്ച് ജീവിതം ആരംഭിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടാണ് ഇവരുടെ പ്രണയം പരസ്യമാക്കിയത്. ഇതിന് പിന്നാലെ നിരവധി സദാചാരവാദികളാണ് ഇവര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നത്.

ഗോപി സുന്ദര്‍ ഭാര്യ പ്രിയയുമായി നിയമപരമായി വേര്‍പിരിയാതെയാണ് അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗതര്‍ തുടങ്ങിയത്. 8 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഇതേക്കുറിച്ച് പരസ്യമായി പറഞ്ഞത്. ലിവിങ് റിലേഷന്‍ പരസ്യമാക്കി 3 വര്‍ഷത്തിനിപ്പുറം ഇരുവരും പിരിയുകയായിരുന്നു. അഭയയുമായി പിരിഞ്ഞതിന് പിന്നാലെയാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്.

gopi-sundar respond a comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES