Latest News

സെറ്റ് സാരിയില്‍ മുല്ലപ്പൂ ചൂടി സുന്ദരിയായി അമൃത സുരേഷ്; എന്റെ മഴയാണ് നീ എന്ന കുറിപ്പോടെ റൊമാന്റിക് ചിത്രവുമായി ഗോപി സുന്ദറും; ഇരുവരും ചേര്‍ന്നുള്ള ഓണം സ്‌പെഷ്യല്‍ വീഡിയോ അണിയറയിലെന്ന് സൂചന

Malayalilife
സെറ്റ് സാരിയില്‍ മുല്ലപ്പൂ ചൂടി സുന്ദരിയായി അമൃത സുരേഷ്; എന്റെ മഴയാണ് നീ എന്ന കുറിപ്പോടെ റൊമാന്റിക് ചിത്രവുമായി ഗോപി സുന്ദറും; ഇരുവരും ചേര്‍ന്നുള്ള ഓണം സ്‌പെഷ്യല്‍ വീഡിയോ അണിയറയിലെന്ന് സൂചന

പ്രണയകാലം ആസ്വദിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപീ സുന്ദറും ഗായിക അമൃതയും. അടുത്തിടേയാണ് ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഓണവേഷത്തില്‍ അണിഞ്ഞൊരുങ്ങി നില്ക്കുന്ന അമൃത സുരേഷിന്റെ ഗോപി സുന്ദറിന്റെയും ചിത്രങ്ങളാണ് ഇരുവരും സമൂഹ മാധ്യമത്തിലാണ് പങ്കുവച്ചത്. 'എന്റെ മഴ' എന്നാണ് അമൃതയെ ചേര്‍ത്തു നിര്‍ത്തി ചുംബിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഗോപി സുന്ദര്‍ കുറിച്ചത്. 

കേരള സാരിയില്‍, വലിയ കമ്മലും നെക്ക്ലസും അണിഞ്ഞ് അതീവ സുന്ദരിയായാണ് അമൃത ചിത്രത്തിലുള്ളത്. തലയില്‍ മുല്ലപ്പൂവും റോസാപ്പൂക്കളും അമൃത ചൂടിയിട്ടുണ്ട്. പച്ച ജുബ്ബയും കസവു മുണ്ടുമാണ് ഗോപീ സുന്ദറിന്റെ വേഷം. നഭര്‍ത്താവ് ഗോപി സുന്ദര്‍ പകര്‍ത്തിയ ചിത്രമാണിതെന്ന് അമൃതയും കുറിച്ചു. 

ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ഗോപിക്ക് ഇടയ്ക്കിടെ മഴ മാറിക്കൊണ്ടിരിക്കും എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് ചിലര്‍ മറുപടിയും കൊടുത്തിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ അറിയിച്ചത്. നിരവധി പേരാണ് ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചായിരുന്നു ഗോപി സുന്ദര്‍ പ്രണയം വെളിപ്പെടുത്തിയിരുന്നത്. 

 

gopi sunder share romantic photo with amrutha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES