Latest News

മുടി മുറിച്ച് പുതിയ മേക്ക് ഓവറുമായി ഹണി റോസ്; പിങ്ക് നിറത്തിലുള്ള സ്ട്രാപ് ഗൗണ്‍ അണിഞ്ഞ് ഫോട്ടോഷൂട്ടുമായി നടി; വീഡിയോ കാണാം

Malayalilife
മുടി മുറിച്ച് പുതിയ മേക്ക് ഓവറുമായി ഹണി റോസ്; പിങ്ക് നിറത്തിലുള്ള സ്ട്രാപ് ഗൗണ്‍ അണിഞ്ഞ് ഫോട്ടോഷൂട്ടുമായി നടി; വീഡിയോ കാണാം

ട്ടേറെ വേഷങ്ങളിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായ താരമായി മാറിയ താരമാണ് ഹണി റോസ്.മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും വേരുറപ്പിച്ച നടി അമ്മയുടെ പ്രവര്‍ത്തങ്ങളിലും സജീവമാണ് ഇപ്പോളിതാ താരത്തിന്റെ പുതിയ മേക്ക് ഓവറാണ് ശ്രദ്ധേയമാകുന്നത്.

മുടി മുറിച്ച് പുത്തന്‍ ലുക്കില്‍ ഹണി റോസ്. കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഷോട്ട് ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്.

ബോയ്കട്ട് ഹെയര്‍സ്റ്റൈലും ഗൗണിന്റെ അതേ നിറത്തിലുള്ള കമ്മലും മോതിരവും താരത്തിന് വ്യത്യസ്ത ലുക്ക് നല്‍കുന്നു..കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നുവെന്നും ഞെട്ടിച്ചുവെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. ഹോളിവുഡ് നായികയെ പോലെ തോന്നുന്നുവെന്നും ചിലര്‍ വിശേഷിപ്പിച്ചിട്ടുണ്ട്.

ഫോട്ടോഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോയും താരം പങ്കുവച്ചിരിക്കുകയാണ്. ബിഗ് ബ്രദറിലാണ് ഹണി റോസ് അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിലും താരം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Honey Rose (@honeyroseinsta)

Read more topics: # ഹണി റോസ്
honey rose new look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES