കഴിഞ്ഞ ദിവസം തിരുവനന്തപുരം ലുലു മാളില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടി ഹണി റോസിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. അടാര്‍ മോഡേണ്‍ ലുക്കിലുള്ള നടി ഹണി റോസിന്റെ ചിത്രങ്ങള്‍ക്കും വിഡിയോയ്ക്കും നിറയെ ആരാധകരാണ് ലഭിച്ചത്.
വെള്ള നിറത്തിലുള്ള ഷര്‍ട്ടും ഡിസൈനിലുള്ള പാന്റുമണിഞ്ഞ് മോഡേണ്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.പുഷ് അപ് സ്‌റ്റൈലിലാണ് മുടി കെട്ടിയിരിക്കുന്നത്. കാതില്‍ റിങ്ങും കഴുത്തില്‍ സിംപിള്‍ ചെയ്നുകളുമാണ് ആഭരണങ്ങളായി ഉപയോഗിച്ചത്. കൂളിങ് ഗ്ലാസ് കൂടി ധരിച്ചതോടെ മാസ് എന്‍ട്രിയാണ് നടി വേദിയിലേക്ക് വരുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഹണി റോസ് പങ്കുവെച്ചിട്ടുണ്ട്. ഇത് നിമിഷനേരത്തിനുള്ളില്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി. കേരളത്തിന്റെ സണ്ണി ലിയോണും കിം കര്‍ദാഷിയനുമെല്ലാം ഹണി റോസ് ആണെന്ന് ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.......
തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഷോപ്പിങ് സെന്റര്‍ ആണ് ലുലുവെന്നും ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ അണിഞ്ഞാണ് കൊച്ചി ലുലു മാളിലെത്തുന്നതെന്നും ഹണി റോസ് പറഞ്ഞു.
മലയാളത്തില്‍ ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ ആണ് റിലീസിനൊരുങ്ങുന്ന ഹണി റോസ് ചിത്രം.തെലുങ്കിലാവട്ടെ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും തമിഴില്‍ പട്ടാംപൂച്ചി എന്ന ചിത്രത്തിലും ഹണി നായികയായി ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.