കഴിഞ്ഞ രണ്ട് ദിവസമായി ദുല്‍ഖറിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ ഏറെ അറിയാന്‍ ആഗ്രഹിക്കുന്ന വാഹന കളക്ഷന്‍ വീഡിയോ ആണ് എത്തിക്കൊ്ണ്ടിരിക്കുന്നത്. തന്റെ ഗാരേജിലെ സൂപ്പര്‍ കാറുകളുടെ കളക്ഷനുകള്‍ ഓരോന്നായി ആരാധകരുമായി പങ്കുവയ്ക്കുകയാണ്. വിന്റേജ് കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ദുല്‍ഖറിന്.
വീഡിയോയ്ക്ക്് താഴെ നിരവധി ആരാധകര്‍ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.അതിലൊരു വീഡിയോക്ക് താഴെ ഒരു ആരാധകന്‍ ഉന്നയിച്ച സംശയത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍.
'ബ്രോ നമ്മുടെ നാട്ടിയെ റോഡുകളുടെ അവസ്ഥയും സ്പീഡ് ബ്രേക്കറുകളുമെല്ലാം വച്ച് നിങ്ങള്‍ ഈ കാറുകളെല്ലം ഇന്ത്യയില്‍ എവിടെയാണ് ഓടിക്കുന്നതെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. ശാരാശരി 10 കിലോമീറ്ററെങ്കിലും വോഗതയില്‍ നിങ്ങള്‍ ഈ ഓരോ കാറും വിടെ എത്ര തവണ ഓടിച്ചിട്ടുണ്ട്', എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ദുല്‍ഖര്‍ ഉടന്‍ തന്നെ മറുപടിയും നല്‍കി.
'അവിടെ മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഇത് ഇന്ത്യയിലും ഓടിക്കാം. ഇതില്‍ GT3 ഒഴികെയുള്ളവയെല്ലാം ചെന്നൈ- കൊച്ചി- ബാംഗ്ലൂര്‍ റോഡുകളില്‍ ഞങ്ങള്‍ ഡ്രൈവ് ചെയ്തിട്ടുണ്ട്. കാരണം GT3യില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് എനിക്കൊരല്‍പം ആശങ്കയുണ്ട്', എന്നായിരുന്നു ദുല്‍ഖര്‍ നല്‍കിയ മറുപടി.
ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ സീതാ രാമം എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതല്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.