തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്ന ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഐ ആം കാതലന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടിനു തോമസാണ് സഹ നിര്‍മാതാവ്. മാര്‍ക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷന്‍ ഡ്രീം ബിഗ് ഫിലിംസ്.
അനിഷ്മ ചിത്രത്തില്‍ നായികയായി എത്തുന്നു. ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം എന്നിവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളായി എത്തുന്നു. സ്‌ക്രിപ്റ്റ് - സജിന്‍ ചെറുകയില്‍, ഛായാഗ്രഹണം - ശരന്‍ വേലായുധന്‍, എഡിറ്റര്‍ - ആകാശ് ജോസഫ് വര്‍ഗീസ്, മ്യുസിക്ക് - സിദ്ധാര്‍ത്ഥ പ്രദീപ്, ആര്‍ട്ട് - വിവേക് കളത്തില്‍, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണന്‍ , മേക്കപ്പ് - സിനൂപ് രാജ്, ലിറിക്സ് - സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കന്‍ട്രോളര്‍ - മനോജ് പൂങ്കുന്നം, പി ആര്‍ ഒ - ശബരി