Latest News

മകന്‍ രാജ്കുമാറിനൊപ്പം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്താനൊരുങ്ങി ജഗതി ശ്രീകുമാര്‍; സിബിഐ അഞ്ചാം ഭാഗത്തിന് പിന്നാലെ ഹാസ്യ സാമ്രാട്ട്‌ എത്തുക പ്രേംനസീര്‍ സുഹൃദ്‌സമിതിയുടെ  ചിത്രത്തില്‍

Malayalilife
മകന്‍ രാജ്കുമാറിനൊപ്പം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്താനൊരുങ്ങി ജഗതി ശ്രീകുമാര്‍; സിബിഐ അഞ്ചാം ഭാഗത്തിന് പിന്നാലെ ഹാസ്യ സാമ്രാട്ട്‌ എത്തുക പ്രേംനസീര്‍ സുഹൃദ്‌സമിതിയുടെ  ചിത്രത്തില്‍

സിബിഐ അഞ്ചാം ഭാഗത്തിലെ വിക്രമിന് ശേഷം ജഗതി ശ്രീകുമാര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രേംനസീര്‍ സുഹൃദ് സമിതിയുടെ രണ്ടാമത് ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടെ അദ്ദേഹത്തിന്റെ മകന്‍ രാജ്കുമാര്‍ ശ്രീകുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പേയാട് ജഗതിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ കഥ കവി പ്രഭാവര്‍മ, ഉദയ സമുദ്ര ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍ക്കു കൈമാറി.

സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷയാണ് ജഗതിയുടെ അഭിനയ തീരുമാനം അറിയിച്ചത്. നിറഞ്ഞ പുഞ്ചിരിയോടെ ഇടതുകൈ വീശി ജഗതി വിശിഷ്ടാതിഥികളോടൊപ്പം പ്രഖ്യാപനം സ്വീകരിച്ചു. സെപ്റ്റംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. നടന്‍മാരായ എം.ആര്‍.ഗോപകുമാര്‍, കൊല്ലം തുളസി, സംവിധായകന്‍ ജഹാംഗീര്‍ ഉമ്മര്‍, ഗായിക ശ്യാമ, നിര്‍മാതാക്കളായ ബിനു പണിക്കര്‍, നാസര്‍ കിഴക്കതില്‍, ഡിജിലാല്‍ ഊട്ടി, ശൈലാബീഗം, സമിതി ഭാരവാഹികളായ സബീര്‍ തിരുമല, വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാന്‍, ഗോപന്‍ ശാസ്തമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.

2012 ല്‍ സംഭവിച്ച വാഹന അപകടത്തെതുടര്‍ന്ന് കഴിഞ്ഞ് പത്ത് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു ജഗതി. സിബിഐ അഞ്ചാം ഭാഗത്തില്‍ വിക്രം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം തിരിച്ചുവരവ് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നിരവധി സിനിമകളിലേക്ക് ജഗതിയെ വിളിച്ചിരുന്നെങ്കിലും 'സിബിഐ5' ആണ് തിരിച്ചുവരവിനായി ജഗതി തെരഞ്ഞെടുത്തത്.

jagathi sreekumar new film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES