Latest News

പുസ്തപ്രകാശനത്തിന് എത്തിയ ജാൻവി ബുക്ക് പ്രകാശിപ്പിച്ചത് തല തിരിച്ച് പിടിച്ച്; ഫോട്ടോകൾ വൈറലായതോടെ ശ്രീദേവിയുടെ മകൾക്കെതിരെ പരിഹാസവുമായി സോഷ്യൽമീഡിയ; ഗ്ലാമർ മാത്രം പോരാ ബുദ്ധിയും വേണമെന്ന് വിമർശകർ

Malayalilife
പുസ്തപ്രകാശനത്തിന് എത്തിയ ജാൻവി ബുക്ക് പ്രകാശിപ്പിച്ചത് തല തിരിച്ച് പിടിച്ച്; ഫോട്ടോകൾ വൈറലായതോടെ ശ്രീദേവിയുടെ മകൾക്കെതിരെ പരിഹാസവുമായി സോഷ്യൽമീഡിയ; ഗ്ലാമർ മാത്രം പോരാ ബുദ്ധിയും വേണമെന്ന് വിമർശകർ

തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താര റാണി ആയിരുന്നു ശ്രീദേവി. ശ്രീദേവിയുടെ ആകസ്മികമായ മരണത്തിന് ശേഷം സിനിമയിലെത്തിയ ശ്രീദേവിയുടെ മകൾ ജാൻവി ബോളിവുഡിലെ തിളക്കമേറിയ താരങ്ങളിലൊരാളാണ്. സോഷ്യൽമീഡിയയിലും സജീവമായ താരം പലപ്പോഴും വിവാദങ്ങളിൽ പെടാറുണ്ട്. പലപ്പോഴും വസ്ത്രത്തിന്റെ പേരിലാണ് നടി ഗോസിപ്പിൽ ഇടംപിടിക്കാറ്. എന്നാലിപ്പോൾ ഒരു പുസ്തകപ്രകാശനത്തിന്റെ പേരിലാണ് നടിക്കെതിരെ വിമർശനം ഉയരുന്നത്.

പുസ്തകം പ്രകാശനത്തിനായി എത്തിയ ജാൻവി പുസ്തകം അത് തലതിരിച്ചു പിടിച്ചാണ് പ്രകാശിപ്പിച്ചത്.നടി പുസ്തകം തലതിരിച്ച് പിടിച്ച് പ്രകാശനം ചെയ്യുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ ജാൻവിയെ കളിയാക്കിക്കൊണ്ട് ട്രോളുകളുമെത്തി. സൗന്ദര്യമുണ്ടായാൽ മാത്രം പോരാ ബുദ്ധി കൂടെ വേണം എന്നാണ് നടിക്കെതിരെയുള്ള പ്രധാന വിമർശനം.

ഹരീന്ദർ സിക്കയുടെ നോവൽ കോളിങ് സെഹ്മത്ത് പ്രകാശനം ചെയ്യാനാണ് താരം എത്തിയത്. മാധ്യമങ്ങൾക്ക് മുൻപിൽ പുസ്തകവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. പിന്നീട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയതോടെ താരം രൂക്ഷമായ ട്രോളാക്രമണത്തിന് ഇരയാവുകയാണ്.തലതിരിഞ്ഞ ജീവിതം' എന്നാണ് ഒരാൾ ജാൻവി പുസ്തകം പിടിച്ച് നിൽക്കുന്നതിന്റെ താഴെ കമന്റ് ചെയ്തിരിക്കുന്നത്.

പ്രകാശനം ചെയ്യുന്ന പുസ്തകത്തിന്റെ പേര് അറിയുമോ എന്നാണ് മറ്റൊരാളുടെ ചോദ്യം.എന്നാൽ താരത്തെ പിന്തുണച്ച് രംഗത്തെത്തിയവരും അനവധിയാണ്. മനുഷ്യരല്ലേ, അബദ്ധം പറ്റാം എന്നാണ് ഇവർ പറയുന്നത്.

janhvi kapoor trolled for holding a book upside down

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES