Latest News

ജയറാമിനും ഗോള്‍ഡന്‍ വിസ; യുഎഇ സര്‍ക്കാരിനും യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി പറഞ്ഞ് താരം

Malayalilife
 ജയറാമിനും ഗോള്‍ഡന്‍ വിസ; യുഎഇ സര്‍ക്കാരിനും യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി പറഞ്ഞ് താരം

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ജയറാം. കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്ന ചടങ്ങിലാണ് താരം ആദരം സ്വീകരിച്ചത്. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് ജയറാം നന്ദി അറിയിച്ചു. ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ അവസരം ഒരുക്കിത്തന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി അറിയിക്കുന്നതായി നടന്‍ പറഞ്ഞു. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ജയറാം തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.<

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍, നിക്ഷേപകര്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്ക് യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.  

മലയാളത്തില്‍ നിന്ന് നിരവധി നടീ- നടന്മാര്‍ക്ക്  ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ യുഎഇ ഭരണകൂടം പലതവണയായി ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

Read more topics: # ജയറാം
jayaram received uae golden visa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES