Latest News

കൂളിങ് ഗ്ലാസ് ധരിച്ച് സിംപിള്‍ ലുക്കില്‍ കാതല്‍ സെറ്റിലേക്ക് മാസ് എന്‍ട്രിയുമായി ജ്യോതിക; മമ്മൂട്ടി ജിയോ ബേബി ചിത്രത്തിന്റെ ലോക്കേഷനിലെത്തിയ നടിയുടെ ചിത്രങ്ങള്‍ വൈറലാകുമ്പോള്‍

Malayalilife
കൂളിങ് ഗ്ലാസ് ധരിച്ച് സിംപിള്‍ ലുക്കില്‍ കാതല്‍ സെറ്റിലേക്ക് മാസ് എന്‍ട്രിയുമായി ജ്യോതിക; മമ്മൂട്ടി ജിയോ ബേബി ചിത്രത്തിന്റെ ലോക്കേഷനിലെത്തിയ നടിയുടെ ചിത്രങ്ങള്‍ വൈറലാകുമ്പോള്‍

മ്മൂക്കയുടെ കാതല്‍ നായികയാവാന്‍ ജ്യോതിക എത്തി.ജിയോ ബേബി മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ താര സുന്ദരിയുടെചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ഇപ്പൊള്‍ വൈറലാകുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മലയാള സിനിമയില്‍ ജ്യോതിക അഭിനയിക്കുന്നത്.

ഒക്ടോബര്‍ 20നാണ് ജ്യോതിക-മമ്മൂട്ടി ചിത്രത്തിന് തുടക്കം കുറിച്ചത്.
ആദര്‍ഷ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കാതല്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക.


ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജ്യോതികയുടെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്.

സിനിമയിലേക്ക് ജ്യോതികയെ നിര്‍ദേശിച്ചത് മമ്മൂട്ടിയാണെന്ന് ജിയോ ബേബി തുറന്നു പറഞ്ഞിരുന്നു. തിരക്കഥ കേട്ടയുടന്‍ കഥാപാത്രത്തിന് മമ്മൂട്ടി അനുയോജ്യനായിരിക്കുമെന്ന് ഉറപ്പായിരുന്നു. കഥ പറഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടു. പല നടിമാരേയും പരിഗണിക്കുമ്പോള്‍ മമ്മൂട്ടി തന്നെയാണ് ജ്യോതികയെ നിര്‍ദേശിക്കുന്നത് എന്നാണ് ജിയോ പറഞ്ഞത്.

 

jyothika entry to kaathal movie location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES