ഷെബി ചൗഘടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാക്കിപ്പടയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ സുരേഷ് ഗോപി റിലീസ് ചെയ്തു. പുതു തലമുറയിലെ അഭിനേതാക്കളുടെ പോലീസ് നിരയില്‍ ഒരാളെ അവതരിപ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപി.
പ്ലസ്ടു , ബോബി എന്നീ ചിത്രങ്ങല്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാക്കിപ്പട. സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. നിരഞ്ജ് മണിയന്‍പിളള രാജു, അപ്പാനി ശരത്, ചന്തുനാഥ്, ആരാധ്യ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍ തുടങ്ങി നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് ഷെബി ചൗഘാട്, ഷെജി വലിയകത്ത് എന്നിവരാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് കൃഷ്ണ ആണ്.