Latest News

സംവിധായകന്‍ ലോകേഷിന് ആഡംബര കാര്‍ സമ്മാനിച്ചതിന് പിന്നാലെ സൂര്യയ്ക്ക് റോളക്‌സിന്റെ വാച്ച് നല്കി കമല്‍ഹസന്‍; സഹസംവിധായകര്‍ക്ക് നല്കിയത് ഒരു ലക്ഷം രൂപയുടെ ബൈക്കുകള്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയയും

Malayalilife
 സംവിധായകന്‍ ലോകേഷിന് ആഡംബര കാര്‍ സമ്മാനിച്ചതിന് പിന്നാലെ സൂര്യയ്ക്ക് റോളക്‌സിന്റെ വാച്ച് നല്കി കമല്‍ഹസന്‍; സഹസംവിധായകര്‍ക്ക് നല്കിയത് ഒരു ലക്ഷം രൂപയുടെ ബൈക്കുകള്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയയും

വിക്രം സിനിമയുടെ വിജയം ആഘോഷിച്ച് സംവിധായകന്‍ ലോകേഷിന് ആഡംബര കാര്‍ കമല്‍ഹാസന്‍ സമ്മാനിച്ചത് വാര്‍ത്തയായിരുന്നു.സംവിധായകന് കാര്‍ സമ്മാനിച്ചതിന് പിന്നാലെ സഹസംവിധായകര്‍ക്ക് ബൈക്കും സമ്മാനിച്ചിരുന്നു. ഇപ്പോളിതാ സൂര്യയ്ക്ക് റോള്ക്‌സ് വാച്ചാണ് കമല്‍ഹസന്‍ നല്കിയത്.

റോളക്‌സ് എന്ന വിളിപ്പേരുള്ള അധോലോക നായകനായാണ് സൂര്യ ചിത്രത്തില്‍ എത്തിയത്. ഇപ്പോഴിതാ താരത്തിന് ഉഗ്രന്‍ സമ്മാനം കൊടുത്തിരിക്കുകയാണ് ചിത്രത്തിലെ നായകനും നിര്‍മ്മാതാവുമായ കമല്‍.ആഡംബര വാച്ച് നിര്‍മ്മാതാക്കളായ റോളക്‌സിന്റെ ഒരു വാച്ചാണ് കമലഹാസന്‍ സൂര്യയ്ക്ക് നല്‍കിയത്. കമല്‍ നേരിട്ടെത്തിയാണ് സമ്മാനം നല്‍കിയത്. കമല്‍ വാച്ച് സമ്മാനിക്കുന്നതും സൂര്യ ആ വാച്ച് അണിഞ്ഞുനില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ വൈറലാവുകയാണ്.

സൂര്യ തന്നെയാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. സമ്മാനത്തിനുള്ള നന്ദിയും താരം അറിയിച്ചിട്ടുണ്ട്. ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്സിന് നന്ദി അണ്ണാ എന്ന് സൂര്യയുടെ കുറിച്ചു. എന്തായാലും കമല്‍ഹസാന്റെ മനസിന് സോഷ്യല്‍മീഡിയയിലും നിറഞ്ഞ കൈയ്യടിയാണ്.

ലെക്‌സസിന്റെ ആഡംബര സെഡാന്‍ മോഡലായ ഇ.എസ്.300എച്ച് ആണ് കമല്‍ ഹാസന്‍ സംവിധായകന് നല്‍കിയത്. പതിമൂന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് അപ്പാച്ചെ ആര്‍ടിആര്‍ ബൈക്കുകളും സമ്മാനിച്ചു. 

മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ് കമലഹാസന്‍ നായകനായ വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം മുകളില്‍ കൈയടി നേടിയത് മിനിട്ടുകള്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട സൂര്യയായിരുന്നു.

kamal haasan gifts suriya watch

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES