Latest News

ഫോട്ടോ എടുക്കുന്നതില്‍ പ്രശ്‌നം ഒന്നുമില്ലടാ; പക്ഷെ ആ ഫോട്ടോ കൊണ്ട് നിനക്ക് ഒരു പ്രശ്‌നവും വരരുത്; ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോ ദിലീപ് നല്‍കിയ മറുപടി വിഷമിപ്പിച്ചു; കാര്‍ത്തിക് ശങ്കറിന്റെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
 ഫോട്ടോ എടുക്കുന്നതില്‍ പ്രശ്‌നം ഒന്നുമില്ലടാ; പക്ഷെ ആ ഫോട്ടോ കൊണ്ട് നിനക്ക് ഒരു പ്രശ്‌നവും വരരുത്; ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോ ദിലീപ് നല്‍കിയ മറുപടി വിഷമിപ്പിച്ചു; കാര്‍ത്തിക് ശങ്കറിന്റെ തുറന്ന് പറച്ചില്‍ ശ്രദ്ധ നേടുമ്പോള്‍

വെബ്‌സീരീസിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഒക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് കാര്‍ത്തിക് ശങ്കര്‍.. ഇപ്പോള്‍ തെലുങ്കില്‍ തന്റെ ആദ്യചിത്രത്തിലെ സംവിധാന തിരക്കിലുമാണ് അദ്ദേഹം. ഇതിനിടയില്‍ കാര്‍ത്തിക്ക് ശങ്കറിന്റെ ചില വാക്കുകള്‍ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അടുത്ത സമയത്ത് ഒരു അഭിമുഖത്തില്‍ എത്തിയപ്പോള്‍ നടന്‍ ദിലീപിനെ കുറിച്ച് കാര്‍ത്തിക് ശങ്കര്‍ പറഞ്ഞ വാക്കുകളായിരുന്നു ശ്രെദ്ധ നേടുന്നത്. 

നടന്‍ ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ സംഭവങ്ങളെക്കുറിച്ചാണ് കാര്‍ത്തിക് വെളിപ്പെടുത്തിയത്. ദിലീപേട്ടനോട് സംസാരിച്ച് അവസാനം ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോ അദ്ദേഹത്തിന്റെ മറുപടി കേട്ട് എനിക്ക് ഭയങ്കര വിഷമമായെന്നാ്ണ് കാര്‍ത്തിക് പറയുന്നത്. ഫോട്ടോ എടുക്കുന്നതില്‍ പ്രശ്‌നം ഒന്നുമില്ലടാ, പക്ഷെ ആ ഫോട്ടോ കൊണ്ട് നിനക്ക് ഒരു പ്രശ്‌നവും വരരുത്''- എന്നായിരുന്നു ദിലീപ് പറഞ്ഞത്.

'ജനപ്രിയ നായകനൊപ്പം എന്ന് പറഞ്ഞ് ഫോട്ടോ ഞാന്‍ ഫേസ്ബുക്കിലിട്ടപ്പോള്‍ കുറേ നെഗറ്റീവ് കമന്റുകള്‍ വന്നു. കലാകാരന്‍ എന്ന രീതിയിലും, ചെറുപ്പം മുതല്‍ കാണുന്നതല്ലേ, ആ ഒരു ഇതിലാണ് ഫോട്ടോയെടുത്തത്. ബാക്കിയൊക്കെ വേറെ സൈഡാണ്.'- എന്നാണ് കാര്‍ത്തിക് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അമ്മയും അച്ഛനും അമ്മാവനുമൊത്തുള്ള രസകരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കാര്‍ത്തിക് ശങ്കര്‍ ലോക്ക്‌ഡൌണ്‍ നാളുകളില്‍ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. വളരെ മികച്ച പ്രതികരണമാണ് ആ വീഡിയോകള്‍ നേടിയെടുത്തിരുന്നത്.

തെലുങ്കില്‍ ഒരു ഫാമിലി ഡ്രാമയിലൂടെയാണ് ചലച്ചിത്ര സംവിധായകനായി കാര്‍ത്തിക അരങ്ങേറ്റം കുറിക്കുന്നത്. സഞ്ജന ആനന്ദ്, കിരണ്‍ അബ്ബാവരം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തിന്റെ തിരക്കഥയും കാര്‍ത്തിക് തന്നെയാണ്.

karthik sankar about dileep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES