ബോളിവുഡിലാണ് കത്രീന കൈഫ് സജീവമെങ്കിലും തെന്നിന്ത്യയിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയായ നടിയുട ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടു്ന്നത്.കത്രീന, തന്റെ അമ്മയ്ക്കും സഹോദരനുമൊപ്പം ഒരു സ്‌കൂളില്‍ ചെലവിട്ട സമയമാണ് ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും കാണാനാകുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നടി നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.തേമിഴ്‌നാട്ടിലെ മധുരയിലെ മൗണ്ടെയ്ന്‍ വ്യൂ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പമാണ് കത്രീനയുടെ തകര്‍പ്പന്‍ പ്രകടനം. 'അറബിക് കുത്ത്' എന്ന ഹിറ്റ് പാട്ടിനൊപ്പമാണ് നടി ചുവടുവയ്ക്കുന്നത്.
കത്രീനയുടെ ഡാന്‍സ് വീഡിയോ ഇതിനകം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. താരത്തിന്റെ ലാളിത്യവും കുട്ടികളോടുള്ള പെരുമാറ്റവും വീഡിയോയെ വേഗത്തില്‍ സ്വീകാര്യമാക്കി.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ലീഫ് പ്രോജക്റ്റ് ഇന്ത്യയുടെ ഭാഗമായി 2015-ലാണ് തമിഴ്നാട്ടിലെ മൗണ്ടെയ്ന്‍ വ്യൂ സ്‌കൂള്‍ തുറന്നത്. കത്രീന കൈഫിന്റെ അമ്മ സൂസെയ്ന്‍ വളരെക്കാലമായി ഈ സ്‌കൂളിന്റെ ഭാഗമാണ്. കൂടാതെ അവിടെയും പഠിപ്പിക്കുന്നുമുണ്ട്.