വെള്ളം പോലും കുടിച്ചിട്ടില്ല;മിനിറ്റുകള്‍ക്കകം ഫ്ളാറ്റില്‍ മലിന ജലം നിറയും; വെള്ളപ്പൊക്കത്തിന്റെ ഭീകരക വ്യക്തമാക്കി നടി കീര്‍ത്തി പാണ്ഡ്യന്റെ പോസ്റ്റ്

Malayalilife
 വെള്ളം പോലും കുടിച്ചിട്ടില്ല;മിനിറ്റുകള്‍ക്കകം ഫ്ളാറ്റില്‍ മലിന ജലം നിറയും; വെള്ളപ്പൊക്കത്തിന്റെ ഭീകരക വ്യക്തമാക്കി നടി കീര്‍ത്തി പാണ്ഡ്യന്റെ പോസ്റ്റ്

മിനിറ്റുകള്‍ക്കകം ഫ്ളാറ്റില്‍ മലിന ജലം നിറയും.. ഭയന്നു വിറച്ച് നടി കീര്‍ത്തി..'ഇത് മൈലാപ്പൂര്‍, വിവേകാനന്ദ കോളേജിന് സമീപമുള്ള രാധാകൃഷ്ണന്‍ സാലയില്‍. ഇവിടെ വെള്ളം വൃത്തിയാക്കാന്‍ ആരും എത്തിയിട്ടില്ല. ഇന്നലെ മുതല്‍ ഇങ്ങനെയാണ്, മിനിറ്റുകള്‍ക്കകം കൂടുതല്‍ മലിനജലം പുറത്തേക്ക് വന്ന് കലരുകയാണ്. ഇവിടെ താഴത്തെ നിലയിലെ എല്ലാ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. മൈലാപ്പൂരിന്റെ മറ്റ് ഭാഗങ്ങളിലും ഇതാണ് അവസ്ഥ. ഇതില്‍ എന്തെങ്കിലും ചെയ്യണം.

2015ലെ വെള്ളപ്പൊക്കത്തില്‍ പോലും ഇവിടെ വെള്ളം കെട്ടിനിന്നിട്ടില്ല. വര്‍ഷം മുഴുവനും, ഇവരൊക്കെ റോഡുകള്‍ കുഴിച്ചുകൊണ്ടിരുന്നു, റോഡുകള്‍ ഒന്നിലധികം തവണ കുഴിച്ചെടുത്തു, എന്നിട്ട് അതൊക്കെ പുനഃസ്ഥാപിച്ചുകൊണ്ടിരുന്നു. ഇതൊക്കെ കാരണം ഇപ്പോള്‍ ആകെ തകിടം മറിഞ്ഞ് വെള്ളം പൂര്‍ണമായും ഇവിടെ റോഡുകളില്‍ കെട്ടിക്കിടക്കുകയാണ്. ഇവിടെയുള്ള അപ്പാര്‍ട്ട്‌മെന്റുകളിലും വീടുകളിലുമുള്ള ആളുകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ പോലും ലഭിക്കാന്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല.

വെള്ളം പോലും കുടിക്കുന്നില്ല ആരും. ഞങ്ങള്‍ക്ക് ഇപ്പോള്‍ 48 മണിക്കൂറില്‍ കൂടുതല്‍ ആയി വൈദ്യുതിയില്ല. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വൈദ്യുതി മുടങ്ങിയത്. ഞങ്ങള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്ത് ഇറങ്ങിയാലോ ടെറസിലെ ചില കോണുകളില്‍ പോയാലോ മാത്രമാണ് നെറ്റ്വര്‍ക്ക് ലഭിക്കുന്നത്. ചെന്നൈ പോലീസ് ദയവു ചെയ്ത് ഈ പ്രദേശത്ത് എത്രയും വേഗം എന്തെങ്കിലും ചെയ്യുക!' ഇങ്ങനെയാണ് നടന്‍ അശോക് സെല്‍വന്റെ ഭാര്യയും നടിയുമായ കീര്‍ത്തി പാണ്ഡ്യന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊറിയോഗ്രാഫര്‍ കല മാസ്റ്ററും തന്റെ വീടും സമീപപ്രദേശവും വെള്ളത്തില്‍ ആണെന്ന് പോസ്റ്റ് ചെയ്തിരുന്നു. 'മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈയില്‍ ജനജീവിതം താറുമാറായ വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസമായി വരുന്നത്. ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങിയതുംപ്പോള്‍ താരങ്ങള്‍ ഉള്‍പ്പെടെ അവിടെയുള്ള പലരും തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും വെളിപ്പിപ്പെടുത്തുന്ന നിരവധി വിഡിയോകള്‍ ആണ് പുറത്തു വിട്ടിരുന്നു. ചെന്നൈ നഗരത്തെ വെള്ളത്തിലാഴ്ത്തിയ മഴയുടെ ദൃശ്യങ്ങളും മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്നതുമായ ഒരു വിഡിയോ കഴിഞ്ഞ ദിവസം നടന്‍ റഹ്മാന്‍ പങ്കുവച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നടന്‍ ആമിര്‍ ഖാനെയും വിഷ്ണു വിശാലിനെയും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം രക്ഷപെടുത്തി കൊണ്ടുവരുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

keerthi pandian trapped

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES