Latest News

കുഞ്ഞ് കുഞ്ഞാലിയായി അഭിനയിക്കാന്‍ പ്രണവിനെ സമീപിച്ചപ്പോള്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചു; എന്തിനാണ് ഈ സിനിമയില്‍  അഭിനയിക്കുന്നതെന്നും ഇടംകൈയനായ താന്‍ വലം കൈയ്യനായ അച്ഛനെ എങ്ങനെ അവതരിപ്പിക്കുമെന്നും ചോദ്യമുയര്‍ത്തി; നിവൃത്തി ഇല്ലാതെയാണ് മരയ്ക്കാറില്‍ പ്രണവ് വേഷമിട്ടതെന്ന്  തുറന്നു പറഞ്ഞ് പ്രിയദര്‍ശന്‍

Malayalilife
കുഞ്ഞ് കുഞ്ഞാലിയായി അഭിനയിക്കാന്‍ പ്രണവിനെ സമീപിച്ചപ്പോള്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചു; എന്തിനാണ്  ഈ സിനിമയില്‍  അഭിനയിക്കുന്നതെന്നും ഇടംകൈയനായ താന്‍ വലം കൈയ്യനായ അച്ഛനെ എങ്ങനെ അവതരിപ്പിക്കുമെന്നും  ചോദ്യമുയര്‍ത്തി; നിവൃത്തി ഇല്ലാതെയാണ് മരയ്ക്കാറില്‍ പ്രണവ് വേഷമിട്ടതെന്ന്  തുറന്നു പറഞ്ഞ് പ്രിയദര്‍ശന്‍

മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയാണ് പ്രിയദര്‍ശന്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന വമ്പന്‍ ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രണവും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ഒന്നിക്കുകയാണ്. എന്നാല്‍ മരയ്ക്കാറില്‍ അഭിനയിക്കാന്‍ പ്രണവ് സമ്മതം മൂളിയത് നിവൃത്തിയില്ലാതെയാണെന്ന് പറയുകയാണ് പ്രിയദര്‍ശന്‍.

'ഈ സിനിമയില്‍ നിന്ന് മാക്സിമം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ച ആളാണ് പ്രണവ്. ഒപ്പം എന്നോട് രണ്ട് ചോദ്യവും. 'എന്തിനാണ് ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്?' ഞാന്‍ പറഞ്ഞു കുഞ്ഞ് കുഞ്ഞാലിയെ അവതരിപ്പിക്കാന്‍ എനിക്ക് ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെ വേറെ ഒരാളെ കിട്ടില്ല. അതുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചേ പറ്റൂ എന്നു പറഞ്ഞു. അപ്പോള്‍ പറഞ്ഞു 'ഞാന്‍ ഇടംകൈയനാണ്, എന്റെ അച്ഛന്‍ വലംകൈയനാണ്.' ഞാന്‍ പറഞ്ഞു, നാല്‍പ്പത് വര്‍ഷം സിനിമയെടുത്ത് ആള്‍ക്കാരെ പറ്റിച്ച എനിക്ക് ഇടംകൈയ്യനെ വലംകൈയ്യന്‍ ആക്കുവാന്‍ നിഷ്പ്രയാസം സാധിക്കും എന്ന്. അങ്ങനെ നിവൃത്തി ഇല്ലാതെയാണ് അപ്പു ചിത്രത്തില്‍ അഭിനയിച്ചത്.' പ്രിയദര്‍ശന്‍ പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. മോഹന്‍ലാലിനും പ്രണവിനും പുറമെ പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 19- ന് തിയേറ്ററുകളിലെത്തും.

kunjali marakkar pranav mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES