മലയാളികളുടെ പ്രിയപ്പെട്ട അവതാരകനാണ് മിഥുൻ. കോമഡി ഉത്സവം എന്ന ഒറ്റ പ്രോഗ്രാമിലൂടെ അവതാരകനായി മിഥുൻ ഒരുപാട് ആരാധകരെ സംബന്ധിച്ചു. പിന്നീട് നിരവധി സ്റ്റേജ് ഷോകളിൽ മിഥുൻ നിറ സാന്നിധ്യമായി. മിഥുനും ഭാര്യ ലക്ഷ്മിയും ചേർന്ന് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവർക്കും കുടുംബത്തിനും ഒരുപാട് ആരാധകരാണുള്ളത്. ഇപ്പോഴിതാ ലക്ഷ്മി സോഷ്യൽ മീഡിയയിൽ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. അത് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകർ.
ഇൻസ്റ്റാഗ്രാമിലെ Q&A സെഷനിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങൾക്ക് ലക്ഷ്മി മറുപടി കൊടുത്തത്. നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിച്ചത്. ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ സ്വഭാവത്തെക്കുറിച്ച് പറയാമോ എന്നായിരുന്നു ഒരു ചോദ്യം. ലക്ഷ്മിയുടെ മറുപടി ഇങ്ങനെ.. "പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടമാണ്. എന്റെ മൂഡ് സ്വിംഗ്‌സ് എനിക്കിഷ്ടമല്ല. നാട്ടില്‍ നിന്നും വന്നിട്ട് രണ്ട് ദിവസമായിട്ടേയുള്ളൂ. അതിന്റെ ക്ഷീണത്തിലാണ്. എന്തായാലും ന്നാ താന്‍ കേസ് കൊട് കാണാന്‍ പോകും"
അടുത്ത ചോദ്യത്തിലാണ് ലക്ഷ്മി അക്കാര്യം തുറന്ന് പറഞ്ഞത് ആരാധകരെ ഞെട്ടിച്ചത്. ഡിപ്രഷനിലൂടെ കടന്ന് വന്നിട്ടുണ്ടോ എന്നതായിരുന്നു ആ ചോദ്യം. ലക്ഷ്മിയുടെ മറുപടി ഇങ്ങനെ "കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ചികിത്സയിലാണ്" ഇതായിരുന്നു മറുപടി. ഇത് കേട്ടതാണ് ആരാധകരെ ഞെട്ടിച്ചത്. വീഡിയോയിൽ കളിച്ച് ചിരിച്ച് വരുന്ന ലക്ഷ്മി ഡിപ്രഷനിലൂടെ കടന്ന് വരുകയായിരുന്നോ എന്ന സംശയമാണ് ആരാധകർക്ക്. പിന്നീടും നിരവധി ചോദ്യങ്ങൾ ലക്ഷ്‌മി നേരിട്ടു. തടിയെക്കുറിച്ച്ചുള്ള ചോദ്യത്തിന് ലക്ഷ്മിയുടെ മറുപടി ഇങ്ങനെ "എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് മനസിലാവുന്നുണ്ട്. എന്റെ ശരീരത്തില്‍ ഞാന്‍ സന്തോഷവതിയാണ്. ഈ ശരീരം വെച്ച് ക്യാമറയ്ക്ക് മുന്നില്‍ വരുന്നതൊന്നും എനിക്കൊരു പ്രശ്‌നമായി തോന്നുന്നില്ല" ഇതായിരുന്നു ലക്ഷ്മിയുടെ വാക്കുകൾ.